Kerala

ശിവരഞ്ജിത്തിന്റെയും നസീമിന്റെയും പി എസ് സി റാങ്ക് ലിസ്റ്റിലെ യോഗ്യതാ നിര്‍ണ്ണയവും മാര്‍ക്കും അതിശയിപ്പിക്കുന്നത്; പുറത്തുവരുന്നത് യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന അതീവ ഗുരുതരമായ പരീക്ഷാ ക്രമക്കേടിന്റെ നേര്‍ക്കാഴ്ച

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥി അഖിലിനെ പിടിച്ചുനിര്‍ത്തി നെഞ്ചില്‍ കുത്തിയ പ്രതികളായ ശിവരഞ്ജിത്ത്, എ എന്‍ നസീം എന്നിവരുടെ പി എസ് സി റാങ്ക് ലിസ്റ്റിലെ യോഗ്യതാ നിര്‍ണ്ണയവും മാര്‍ക്കും അതിശയിപ്പിക്കുന്നത്. യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന അതീവ ഗുരുതരമായ പരീക്ഷാ ക്രമക്കേടിന്റെ നേര്‍ക്കാഴ്ചയാണ് ശിവരഞ്ജിത്തിന്റെ ഒന്നാം റാങ്കിലൂടെ പുറത്തുവരുന്നത്.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഒന്നും എഴുതാതെ പരീക്ഷാ പേപ്പറുകള്‍ പിടിച്ചെടുത്തതോടെ മറ്റ്‌ ചില സംശയങ്ങളും ബലപ്പെടുകയാണ്. പരീക്ഷയ്ക്ക് മുന്നോടിയായി വാട്സ്‌ആപ്പില്‍ വരുന്ന ചോദ്യ പേപ്പറുകള്‍ പ്രകാരം ഉത്തരം മുന്‍കൂട്ടി തയാറാക്കിയ ഉത്തരക്കടലാസുകള്‍ ആണ് ശിവരഞ്ജിത്തും നസീമും പരീക്ഷാ ഹാളില്‍ വച്ച്‌ അധ്യാപകര്‍ക്ക് കൈമാറുന്നതെന്നാണ് സംശയം. മുന്‍പ് കുട്ടിനേതാക്കള്‍ക്ക് വേണ്ടി പരീക്ഷയ്ക്ക് ഹാജരാകുന്നത് അപരന്മാര്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യൂണിവേഴ്സിറ്റി പരീക്ഷകളില്‍ ശിവരഞ്ജിത്തും നസീമും പുസ്തകം നോക്കിയാണ് ഉത്തരങ്ങള്‍ എഴുതുന്നതെന്നും ആക്ഷേപങ്ങളുണ്ടായിരുന്നു.

എന്നാല്‍ അതിനപ്പുറമാണ് സംഭവിക്കുന്നതെന്ന് തെളിയിക്കുന്നതാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നു ഉത്തരക്കടലാസുകള്‍ കണ്ടെടുത്ത സംഭവം. ഒന്നും എഴുതാത്ത, ഏത് പരീക്ഷയ്ക്കും ഉപയോഗിക്കാവുന്ന വിധമുള്ള ഒരു കെട്ട് ഉത്തരക്കടലാസുകളാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പിടികൂടിയത്. ഇവര്‍ക്ക് ചോദ്യപേപ്പറുകള്‍ വാട്സ്‌ആപ്പില്‍ ലഭിക്കുമെന്നും മുന്‍കൂട്ടി തയാറാക്കുന്ന ഉത്തരക്കടലാസുകളാണ് ഇവര്‍ പരീക്ഷാ ഹാളില്‍ കൈമാറുന്നതെന്നും സംശയിക്കുന്നു. രണ്ടാം പ്രതി നസീമിന് പി എസ് സി പരീക്ഷയില്‍ 28 -)൦ റാങ്ക് ലഭിച്ചിരുന്നു.

B4 Admin

Recent Posts

24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ 14,500 കോടി രൂപയുടെ ബൃഹത് പദ്ധതി: ഊർജ്ജ മേഖലയിൽ ഭാരതത്തിന് ചരിത്രപരമായ മുന്നേറ്റം!

കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…

5 minutes ago

ഭാരതരത്നം എൽ.കെ. അദ്വാനി നൂറാം വയസ്സിലേക്ക്: അദ്ദേഹത്തിന്റെ അടിയുറച്ച ആശയശുദ്ധിയെയും ഇച്ഛാശക്തിയെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഭാരതീയ ജനതാ പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിലും രാജ്യത്തിന്റെ രാഷ്ട്രീയ ഗതിമാറ്റുന്നതിലും ചരിത്രപരമായ പങ്കുവഹിച്ച മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും ഭാരതരത്നവുമായ എൽ.കെ. അദ്വാനി…

14 minutes ago

സനാതന ധർമ്മ പുനരുത്ഥാനത്തിന് വഴിവിളക്കായി സ്വാമി ദയാനന്ദ സരസ്വതിയുടെ തത്ത്വചിന്തകൾ; നിർവാൺ ദിവസിൽ ദീപ്തമായി ‘വേദങ്ങളിലേക്ക് മടങ്ങുക’ എന്ന ആഹ്വാനം!

ആർഷഭാരത പൈതൃകത്തിന്റെ പ്രൗഢിയും യുക്തിചിന്തയിലധിഷ്ഠിതമായ ആത്മീയതയും നെഞ്ചിലേറ്റിയ മഹാനായ യുഗപുരുഷൻ സ്വാമി ദയാനന്ദ സരസ്വതിയുടെ നിർവാൺ ദിവസ് രാജ്യമെമ്പാടും ഭക്തിനിർഭരമായി…

25 minutes ago

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കൂടിക്കാഴ്ച നടത്തി: ആശംസകൾ കൈമാറി സാംസ്കാരിക ദീപോത്സവത്തിന് തുടക്കം!

രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…

17 hours ago

ആർഷഭാരത പാരമ്പര്യവും സനാതന മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ സമ്മേളനവും ആചാര്യ കുടുംബ സംഗമവും നവംബർ 8-ന്!

സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…

20 hours ago

കാരുണ്യത്തിന്റെ വലിയ മാതൃക തീർത്ത് നടൻ വിവേക് ഒബ്‌റോയ്: ‘രാമായണം’ സിനിമയ്ക്കായി ലഭിച്ച 6 കോടി രൂപ അർബുദ രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്തു!

പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…

21 hours ago