തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നിന്ന് ഹമാസ് ബന്ദികളാക്കിയ ആറ് ഇസ്രയേൽ ബന്ദികളുടെ മൃതദേഹങ്ങൾ ഐഡിഎഫ് കണ്ടെടുത്തു. ആറ് ബന്ദികളുടെയും മൃതദേഹങ്ങളിൽ വെടിയേറ്റ മുറിവുകളുടെ പാടുകളുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അലക്‌സ് ഡാൻസിഗ്, യാഗെവ് ബുഷ്‌ഷ്താവ്, ചൈം പെരി, യോറാം മെറ്റ്‌സ്‌ഗർ, നദവ് പോപ്പിൾവെൽ, അവ്‌റഹാം മുണ്ടർ എന്നിവരാണ് മരിച്ച ബന്ദികളെന്ന് സ്ഥിരീകരിച്ചു. ബന്ദികളാക്കിയ ആറ് പേരുടെയും മൃതദേഹങ്ങളിൽ വെടിയുതിർത്തതിൻ്റെ അടയാളങ്ങളുണ്ട്. അതേസമയം കണ്ടെത്തലുകൾ പ്രാഥമികമാണെന്നും മരണത്തിൻ്റെ കൃത്യമായ കാരണങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെന്നും ഐഡിഎഫും ആരോഗ്യ ഉദ്യോഗസ്ഥരും വ്യക്തമാക്കി.
ബന്ദികളുടെ മൃതദേഹം ലഭിച്ച സ്ഥലത്ത് നിന്ന് ഭീകരുടേതെന്ന് കരുതുന്ന നാല് മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ ഈ മൃതദേഹങ്ങളിലൊന്നും വെടിയേറ്റതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രയേൽ സൈനികർ മൃതദേഹങ്ങൾ വീണ്ടെടുത്തതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖാൻ യൂനിസിലെ 10 മീറ്റർ താഴ്ചയുള്ള ടണൽ ഷാഫ്റ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.
തുരങ്കത്തിനുള്ളിൽ സൈനികർക്ക് കാര്യമായ ചെറുത്തു നിൽപ്പ് നേരിടേണ്ടി വന്നില്ല, ഇസ്രായേൽ സൈന്യം നിയന്ത്രണം ഏറ്റെടുത്തതോടെ തുരങ്കത്തിന് കാവൽ നിന്ന നിരവധി ഭീകരരെ സൈന്യം വധിച്ചു. ചില ഭീകരർ ഓടി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന തുരങ്കത്തിനുള്ളിൽ നിന്ന് നിരവധി ആയുധങ്ങളും സൈന്യം കണ്ടെത്തിയിട്ടുണ്ട്. തങ്ങളെ ചൂഷണം ചെയ്യാനുള്ള നീക്കത്തിനിടെ ബന്ദികൾ ഭീകരരെ, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കരുതുന്നത്. പിന്നീട് സംഘടിച്ചെത്തിയ ഭീകരർ ബന്ദികളെ കൊലപ്പെടുത്തിയതാകാനാണ് സാധ്യത. തോക്ക് ധാരികളും പ്രത്യേക പരിശീലനം സിദ്ധിച്ചവരുമായ തീവ്രവാദികളെ നിരായുധരായ ബന്ദികൾ കൊന്നത് ഹമാസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ് അതേസമയം സമാധാന കരാറിലെത്താതെ തുടരുന്ന ഓരോ നിമിഷവും ബന്ദികളുടെ ജീവൻ അപകടത്തിലാണ് എന്ന ആശങ്ക പരന്നിട്ടുണ്ട്.
മറുവശത്ത് ഹിസ്ബുള്ളയ്ക്കും ഹമാസിനും കനത്ത തിരിച്ചടികൾ സമ്മാനിക്കുകയാണ് ഇസ്രയേൽ സൈന്യം .ഇക്കഴിഞ്ഞ ബുധനാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് തലവൻ ഖലീൽ അൽ മഖ്ദ ഇസ്രായേൽ കൊല്ലപ്പെട്ടിരുന്നു. ലെബനനിലെ സിഡോൺ മേഖലയിൽ ഇസ്രായേൽ വ്യോമസേന നടത്തിയ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് വൃത്തങ്ങൾ അറിയിച്ചു. സിഡോണിൽ വെച്ച് ഖലീൽ അൽ മഖ്ദ സഞ്ചരിച്ചിരുന്ന കാറിന് നേരെയുണ്ടായ ആക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടതായി ലെബനീസ് സുരക്ഷാ വൃത്തങ്ങളും സ്ഥിരീകരിച്ചു.
ഐആർജിസിയുടെ മുതിർന്ന നേതാക്കൻമാരാണ് ലെബനൻ സ്വദേശിയായ മൗനിർ അൽ മഖ്ദയും സഹോദരൻ ഖലീൽ അൽ മഖ്ദയും. ഒക്ടോബർ 7 ന് ഇസ്രായേലിൽ നടന്ന ഹമാസ് ഭീകരാക്രമണത്തിൽ മൗനിർ അൽ മഖ്ദയ്ക്കും ഖലീൽ അൽ മഖ്ദയ്ക്കും പങ്കുള്ളതായി നേരത്തെ തെളിഞ്ഞിരുന്നു.വെസ്റ്റ്ബാങ്ക് ആക്രമണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി ഫണ്ടുകളും ആയുധങ്ങളും കൈമാറുന്നതിലും ഇവർ ഏർപ്പെട്ടിരുന്നു.
ഐആർജിസി അംഗങ്ങൾ 2022 ഒക്ടോബർ 17-ന് ഇറാനിലെ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലെ അറസ് ഏരിയയിൽ നടന്ന സൈനിക പരിശീലനത്തിൽ പങ്കെടുക്കുന്നതിൻറെ ചിത്രങ്ങളും ഇസ്രായേൽ പുറത്തുവിട്ടു. 2024 മാർച്ചിൽ വെസ്റ്റ് ബാങ്കിലേക്ക് കടത്തിയ ആയുധങ്ങൾ തീവ്രവാദ സ്ക്വാഡുകൾക്ക് വേണ്ടിയുള്ളതായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി. ഐആർജിസിയുടെ രഹസ്യാന്വേഷണ വിഭാഗമായ യൂണിറ്റ് 4000-ലെ സ്‌പെഷ്യൽ ഓപ്പറേഷൻസ് വിഭാഗം തലവൻ ജവാദ് ജാഫരി, ഇറാനിയൻ ഖുദ്‌സ് ഫോഴ്‌സിലെ സ്‌പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റ് യൂണിറ്റ് 840 കമാൻഡർ അഷ്ഗർ ബക്കാരി എന്നിവർക്കും ആക്രമണത്തിൽ പങ്കുള്ളതായി ഐഡിഎഫ് കണ്ടെത്തിയിരുന്നു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…