കഴക്കൂട്ടം: കാര്യവട്ടം ഗവ.കോളേജില്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവയ്ക്കുകയും കോളേജ് ഗേറ്റ് അടച്ചുപൂട്ടി സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്ത ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും ജാമ്യം. കേസ് എടുത്ത ശേഷം ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയ എസ്എഫ്ഐ നേതാവിന് വീണ്ടും അതേ കോളേജില്‍ പ്രവേശനം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കോളേജിലെ വനിത പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ചത്.
പ്രിന്‍സിപ്പലിനെ തടഞ്ഞു വയ്ക്കല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, സംഘര്‍ഷാവസ്ഥ സൃഷ്ടിക്കല്‍ തുടങ്ങിയ കേസുകളാണ് ഇവര്‍ക്കെതിരെ എടുത്തത്. കാര്യവട്ടം ഗവ.കോളേജിലെ എസ്എഫ്ഐ യൂണിയന് സെക്രട്ടറി ആയിരുന്ന രോഹിത് രാജ് ഈ കോളേജില്‍ നിന്ന് ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സില്‍ കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയിരുന്നു. പരീക്ഷയില്‍ തോറ്റ ഇയാള്‍ക്ക് മൂന്ന് പേപ്പറുകള്‍ കൂടി എഴുതി എടുക്കാനുണ്ട്. ഇപ്പോള്‍ എസ്എഫ്ഐയുടെ കഴക്കൂട്ടം ഏരിയ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമായ ഇയാള്‍ വീണ്ടും ഇതേ കോഴ്സിന് ഏകജാലക സംവിധാനത്തിലൂടെ എസ് സി ക്വോട്ടയില്‍ പ്രവേശനം നേടി.
എന്നാല്‍ ഇതേ കോഴ്സ് തന്നെ നേരത്തെ ചെയ്തിട്ടുള്ളത് കൊണ്ടും, പഠനസമയത്ത് പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് സമരം ചെയ്തത് ഉള്‍പ്പെടെ ഉള്ള സംഭവങ്ങളില്‍ നിരവധി തവണ അച്ചടക്ക നടപടിക്ക് വിധേയനായിട്ടുള്ളത് കൊണ്ടും, പ്രവേശനം നല്‍കേണ്ടതില്ല എന്നായിരുന്നു കോളേജ് കൗണ്‍സിലിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് പ്രവേശനം നല്കാന് പ്രിന്‍സിപ്പല്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് സംഘര്‍ഷം സൃഷ്ടിച്ചത്.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…