Archives

സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന സ്കന്ദ ഷഷ്ഠി വ്രതം ഇന്ന്; സത്സന്താനലബ്ധിക്കും സന്താനങ്ങളുടെ ശ്രേയസ്സിനും വ്രതം അനുഷ്ഠിക്കാം

തുലാമാസത്തിലെ സ്കന്ദ ഷഷ്ഠി വ്രതം ഇന്ന് . സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന പ്രധാനപ്പെട്ട വ്രതമാണ് ഷഷ്ഠിവ്രതം. സത്സന്താനലബ്ധിക്കും സന്താനങ്ങളുടെ ശ്രേയസ്സിനും സർവൈശ്വര്യങ്ങൾക്കും സർവകാര്യസാധ്യത്തിനുമായാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്. ഇങ്ങനെയുള്ള ആറു ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്ന ഫലമാണ് ഒരു സ്കന്ദ ഷഷ്ഠി വ്രതം അനുഷ്ഠിച്ചാൽ ലഭിക്കുക എന്നാണ് വിശ്വാസം. ആറു ദിവസത്തെ വ്രതാനുഷ്ഠാനമാണ് പ്രധാനം.

സ്കന്ദഷഷ്ഠിയുമായി ബന്ധപ്പെട്ട് ഐതിഹ്യങ്ങൾ പലതുണ്ട്. സർപ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീ സുബ്രഹ്മണ്യനെ സ്വരൂപത്തിൽ തന്നെ ലഭിക്കാനായി മാതാവായ ശ്രീപാർവതിദേവി 108 ഷഷ്ഠിവ്രതമെടുത്ത് പ്രത്യക്ഷപ്പെടുത്തിയതായാണ് ഒരു കഥ. താരകാസുര നിഗ്രഹത്തിനായി യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീമുരുകനെ യുദ്ധക്കളത്തിലെത്തിക്കാനായി ദേവന്മാർ വ്രതമെടുത്ത് ഫലസിദ്ധി നേടിയതായും പുരാണത്തിൽ പറയുന്നുണ്ട്.ശൂരപദ്മാസുരനെ നിഗ്രഹിച്ച ദിവസമാണ് തുലാം മാസത്തിലെ ഷഷ്ഠി നാൾ എന്നത് മറ്റൊരു ഐതിഹ്യം. ശൂരപദ്മാസുരനുമായുള്ള യുദ്ധം നടക്കുമ്പോൾ അസുരന്‍ തന്റെ മായാശക്തിയുപയോഗിച്ച് സുബ്രഹ്മണ്യനെ ആർക്കും കാണാൻ കഴിയാതെയാക്കി. ഈ സമയം ശ്രീപാർവതിയും ദേവഗണങ്ങളും വ്രതമനുഷ്ഠിച്ചു പ്രാർഥനയിൽ മുഴുകി . അസുര നിഗ്രഹം കഴിഞ്ഞപ്പോൾ സുബ്രഹ്ണ്യനെ എല്ലാവർക്കും കാണാൻ സാധിച്ചു. ഇതിനുശേഷം വ്രതം അവസാനിപ്പിച്ച് സന്തോഷചിത്തരായി ഭക്ഷണം കഴിച്ചുവെന്നാണ് വിശ്വാസം.

Anandhu Ajitha

Recent Posts

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനം:പ്രധാന നേട്ടങ്ങൾ എന്തൊക്കെ?

മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…

6 minutes ago

വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ ! പ്രതിപക്ഷ നീക്കങ്ങൾ പാളി I V B G RAM G BILL

തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…

19 minutes ago

ഡി ഐ ജി എം കെ വിനോദ്കുമാർ-ദിലീപ് പറഞ്ഞ ക്രിമിനൽ പോലീസുകാരുടെ പരിച്ഛേദമോ?

ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…

34 minutes ago

പോറ്റിയെ കേറ്റിയെ എന്ന ഗാനം മുറിപ്പെടുത്തുന്നത് അയ്യപ്പഭക്തന്മാരെയോ സ്വർണ്ണ കള്ളൻരെയോ ?

“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…

1 hour ago

യുദ്ധഭൂമിയിലെ പുതിയ സമരഭടന്മാരുടെ രംഗപ്രവേശം മാർട്ടിൻ ആന്റണിയുടെ പുതിയ വെളിപ്പെടുത്തലുകൾ കാരണമോ?

പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…

2 hours ago

പ്രതിപക്ഷ ബഹളം വിലപ്പോയില്ല ! ശബ്ദ വോട്ടിൽ വിബിജി റാം ജി ബിൽ പാസാക്കി ലോക്‌സഭ

ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…

2 hours ago