ഷാക്കിബ് അൽ ഹസൻ
ധാക്ക : ഇന്ത്യൻ പ്രീമിയര്‍ ലീഗിലെ മത്സരങ്ങൾ ഒഴിവാക്കി ദേശീയ ടീമിൽ കളിക്കാനായി മടങ്ങിയെത്തിയ ബംഗ്ളാദേശ് ക്രിക്കറ്റ് താരങ്ങൾക്കു വൻ തുക പാരിതോഷികമായി ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് നൽകും . ഷാക്കിബ് അൽ ഹസൻ, ലിറ്റൻ ദാസ്, ടസ്കിൻ അഹമ്മദ് എന്നീ താരങ്ങള്‍ക്കാണ് ഐപിഎൽ ഒഴിവാക്കിയതിന് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് 50 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചത്. ഐപിഎൽ സമയത്ത് ബംഗ്ളാദേശ് അയർലൻഡിനെതിരെ ടെസ്റ്റ്, ട്വന്റി20 പരമ്പരകൾ കളിച്ചിരുന്നു. ഇതിനെത്തുടർന്നാണ് താരങ്ങൾ ഐപിഎൽ സീസൺ പൂർത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങിയത്.
ലിറ്റൻ ദാസിന് ഐപിഎല്ലിലെ ഏതാനും മത്സരങ്ങൾ മാത്രമാണു ലഭിച്ചത്. ഷാക്കിബ് അൽ ഹസന് ഐപിഎൽ സീസണ്‍ പൂർണമായും നഷ്ടമായി. ടസ്കിൻ അഹമ്മദും രാജ്യത്തിനായി കളിക്കുന്നതിനു വേണ്ടി ഐപിഎൽ ഒഴിവാക്കി. ഈ തുക മൂന്നു പേർക്കും വീതിച്ചു നൽകും.
‘‘താരങ്ങൾ ഞങ്ങളോട് പണമൊന്നും ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ അവരുടെ നഷ്ടത്തിന്റെ പകുതിയെങ്കിലും നികത്തണമെന്നു ഞങ്ങൾക്കു തോന്നി. രാജ്യത്തിനായി കളിക്കുന്നതായിരിക്കണം എപ്പോഴും പ്രാധാന്യം. അതേസമയം താരങ്ങളുടെ ക്ഷേമം കൂടി നോക്കണം. അതുകൊണ്ടാണു മുഴുവന്‍ തുകയുടെ പകുതിയെങ്കിലും നൽകാൻ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ശ്രമിക്കുന്നത്.’’–ബംഗ്ളാദേശ് ക്രിക്കറ്റ് ഓപറേഷൻസ് ചീഫ് ജലാല്‍ യൂസഫ് പറഞ്ഞു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…