India

കൊടും ദാരിദ്ര്യം ! ഒഡീഷയിൽ പെൺകുഞ്ഞിനെ 800 രൂപയ്‌ക്ക് വിറ്റ് മാതാവ്

ഒഡീഷ : കടുത്ത ദാരിദ്ര്യത്തെ തുടർന്ന് തന്റെ രണ്ടാമത്തെ പ്രസവത്തിലുണ്ടായ പെൺകുട്ടിയെ 800 രൂപയ്‌ക്ക് വിറ്റ് ഗോത്ര യുവതി. തമിഴ്‌നാട്ടിൽ ജോലിക്ക് പൊയ്ക്കിരുന്ന കുട്ടിയുടെ പിതാവറിയാതെയായിരുന്നു വിൽപ്പന. ഒഡീഷയിലെ മായുർബഞ്ച് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരാമി മുർമു എന്ന ഗോത്രയുവതിയാണ് തന്റെ എട്ടുമാസം പ്രായമുള്ള പെൺകുട്ടിയെ 800 രൂപയ്‌ക്കു വിറ്റത്. സംഭവത്തിൽ ഇവരെയും കുട്ടിയെ വാങ്ങിയ ഫുലാമണി, അഖിൽ മർനാഡി എന്ന ദമ്പതിമാരെയും പൊലീസ് അറസ്റ്റു ചെയ്തു. നിലവിൽ കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിൽ പാര്‍പ്പിച്ചിരിക്കുകയാണ്.

തമിഴ് നാട്ടിൽ കൂലിവേല ചെയ്യുകയായിരുന്ന പിതാവ് തിരികെയെത്തിയപ്പോൾ കുട്ടി മരിച്ചു എന്നാണു പറഞ്ഞത്. എന്നാൽ അയൽവാസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കടുത്ത ദാരിദ്ര്യത്തിൽ എങ്ങനെ പെൺകുട്ടിയെ വളർത്തുമെന്ന ആശങ്ക മൂലമാണ് അയൽവാസിയുടെ സഹായത്തോടെ ഇവർ കുഞ്ഞിനെ വിറ്റതെന്നാണ് വിവരം. ഒരു ദിവസം കുഞ്ഞുമായി ചന്തയിലേക്കു പോയ ഇവരെ ഗ്രാമീണർ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇവർ മടങ്ങിയെത്തിയപ്പോൾ കുട്ടി ഇവരുടെ പക്കലുണ്ടായിരുന്നില്ല.തിരക്കിയപ്പോൾ മരിച്ചുവെന്നായിരുന്നു മറുപടി.

Anandhu Ajitha

Recent Posts

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും !അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…

6 hours ago

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…

6 hours ago

ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെ !പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…

6 hours ago

നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…

7 hours ago

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

8 hours ago

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ അന്വേഷണം ! ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…

8 hours ago