ലോകത്തെ ആദ്യ ‘സ്മാർട്ട് വേദിക് സിറ്റി’ എന്ന സ്വപ്നവുമായി അയോധ്യ വികസന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിൽ അവതരിപ്പിച്ചു. ലോകോത്തര നിലവാരമുള്ള വലിയ വിമാനത്താവളവും റെയിൽവെ സ്റ്റേഷനും രാമന്റെ 14 വർഷത്തെ വനവാസക്കാലം ചിത്രീകരിക്കുന്ന രാമായണ ആത്മീയവനവും ഉൾക്കൊള്ളുന്ന അതിവിശാലമായ പദ്ധതിയാണിത്.
ഏറ്റവും ശ്രദ്ധേയമായതും സ്വപ്നപദ്ധതി എന്ന് വിശേഷിപ്പിക്കാവുന്നതാണ് സരയൂ നദിക്കരയിലെ രാമായണ ആത്മീയ വനം. ‘റാം സ്മ്യതി വൻ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും 14 വർഷത്തെ വനവാസം ചിത്രീകരിക്കും. നടവഴികളായി ഒരുങ്ങുന്ന വനത്തിൽ ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും 14 വർഷത്തെ വനവാസ കാലം ചിത്രീകരിക്കും. ഇതിഹാസങ്ങളിൽ ഒന്നായ രാമായണം ഈ വനത്തിലൂടെ പുതുതലമുറയ്ക്ക് മുന്നിലെത്തും. 1200 ഏക്കർ വേദ നഗരപദ്ധതിയും ഇതിന്റെ ഭാഗമാണ്. ഇവിടെ ആശ്രമങ്ങളും പഞ്ചനക്ഷത്ര ഹോട്ടലുകളും ഉൾപ്പെടും.
ലോകോത്തര നിലവാരമുള്ള വിമാനത്താവളത്തിന് മര്യാദ പുരുഷോത്തം ശ്രീ രാമ എയർപോർട്ട് എന്നായിരിക്കും പേര്. അയോദ്ധ്യയിലേക്ക് എത്തുന്ന നാല് വരി റോഡുകൾ ആറ് വരി ദേശീയപാതയായി മാറും. അയോധ്യ നഗരത്ത ചുറ്റുന്ന 65 കിലോ മീറ്റർ ദൈർഘ്യമുള്ള അയോദ്ധ്യ റിങ് റോഡ് നിർമ്മിക്കാനുള്ള ചുമതല നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ്.
മറ്റു രാജ്യങ്ങൾക്കും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും ഇവിടെ ഓഫിസുകൾ ഉണ്ടാവും. നഗരപദ്ധതിയിൽ സോളാർ പ്ലാന്റുകൾ, വൈദ്യുത വാഹനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയിൽ ഇടം നേടിയ മറ്റൊന്ന് അന്താരാഷ്ട്ര നിലവാരമുള്ള പഞ്ചകോശി മാർഗ് ആണ്.
തീർത്ഥാടകർക്ക് സരയൂവിന്റെ ദ്യശ്യഭംഗി ആസ്വദിക്കാനായി ഈ ദീപാവലി മുതൽ ക്രൂയിസ് സർവ്വീസ് ആരംഭിക്കും.13 കിലോ മീറ്റർ ദൂരമുള്ള അയോദ്ധ്യയിലെ റോഡുകൾക്ക് വീതികൂട്ടുക മാത്രമല്ല, രാമായണ കാലത്ത് ഉണ്ടായിരുന്ന മരങ്ങൾ നട്ട്പിടിപ്പിക്കുന്ന പദ്ധതി ഭൂമിക്ക് തണൽക്കുട ചൂടുന്നത് കൂടിയാണ്.
സൗരോർജത്തിന് പ്രാമുഖ്യം നൽകിയാണ് നഗരപദ്ധതി. ഇലക്ട്രിക് വാഹനങ്ങൾക്കായിരിക്കും പ്രാമുഖ്യം. കുറഞ്ഞ സ്ഥലത്ത് കൂടുതൽ സൗകര്യങ്ങളിലൂന്നി പ്രക്യതിക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത നിലയിലാണ് പദ്ധതി.
നഗരത്തിനുള്ളിലെ 13 കിലോ മീറ്റർ നീളമുള്ള റോഡുകൾ വീതി കൂട്ടും. രാമായണ കാലത്തുണ്ടായിരുന്ന മരങ്ങൾ ഈ റോഡിന്റെ ഇരുവശത്തും നട്ട് പിടിപ്പിക്കും. ധർമ്മശാലയാണ് മറ്റൊരു പ്രധാന ആകർഷണം. ഇവിടെ 30,000 തീർത്ഥാടകർക്ക് താമസമൊരുങ്ങും. വരുംതലമുറ ഒരു തവണയെങ്കിലും സന്ദർശിക്കേണ്ട ഇടമായി അയോധ്യ മാറുമെന്ന് പദ്ധതി അവതരണത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
30,000 തീർത്ഥാടകർക്ക് താമസമൊരുക്കാനായി ധർമ്മശാലയൊരുങ്ങും. ഇത് സരയൂ നദിക്കരയ്ക്ക് സമീപമായിരിക്കും. അയോദ്ധ്യയിലെ 109 തടാകങ്ങളുടെയും കുളങ്ങളുടെയും സൗന്ദര്യവത്ക്കരണം പദ്ധതിയുടെ ഭാഗമായി നടക്കും. നയാഘട്ട്്, രാംകഥ സംക്രാലയ എന്നിവിടങ്ങൾ ലോകോത്തര ഡിജിറ്റൽ മ്യൂസിയമാകും. പദ്ധതി വരുംതലമുറയ്ക്ക് അയോദ്ധ്യ സന്ദർശിക്കാൻ പ്രേരണത നൽകുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…