Categories: Indiapolitics

അമേത്തി രാഹുലിനെ കൈവിട്ടത് വെറുതെയല്ല ; ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തിയ യുകെ സന്ദര്‍ശനത്തില്‍ മറുപടി നല്‍കണമെന്ന് സ്മൃതി ഇറാനി

ദില്ലി : ജെഎന്‍യുവിലെ രാജ്യ വിരുദ്ധ സംഘത്തിനെ പിന്തുണച്ചതിനുള്ള മറുപടിയാണ് അമേത്തിയിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ സ്വന്തം പാര്‍ട്ടിക്കു തന്നെ പ്രശ്‌നമായാണ് നിലകൊള്ളുന്നതെന്നും അവര്‍ വിമര്‍ശിച്ചു. മുംബൈയിലെ ബിജെപി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.

ജെഎന്‍യുവിലെ രാഷ്ട്രവിരുദ്ധ ശക്തികളായ തുക്ഡെ സംഘത്തെ പിന്തുണച്ചതാണ് വര്‍ഷങ്ങളായി ജയിപ്പിച്ചു പോന്നിരുന്ന അമേത്തിയിലെ ജനങ്ങള്‍ക്ക് രാഹുലിനെ വേണ്ടാതായത്. അതേസമയം പാര്‍ട്ടിയുടെ യുണൈറ്റഡ് കിങ്ഡം യൂണിറ്റ് ലേബര്‍ പാര്‍ട്ടി നേതാക്കളെ സന്ദര്‍ശിച്ച് ജമ്മു കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്ത സംഭവത്തിലും സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചു.

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. ഇതുസംബന്ധിച്ച് മൂന്നാമത് കക്ഷിചെയ്യേണ്ടതില്ലെന്നതാണ് ഇന്ത്യയുടെ നിലപാട്. ഒക്ടോബര്‍ 21 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് ഉചിതമായ മറുപടി നല്‍കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

ഇനി കശ്മീര്‍ വിഷയത്തില്‍ അദ്ദേഹത്തിന് മഹാരാഷ്ട്രയിലും ഉത്തരം ലഭിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് വരികയാണെങ്കില്‍, കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുമായി യുകെയില്‍ സന്ദര്‍ശനം നടത്തിയതിന് അദ്ദേഹം മറുപടി നല്‍കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു .

admin

Recent Posts

ആവേശം കുറച്ച് അതിരു കടന്നു ! “അമ്പാൻ സ്റ്റൈലിൽ” സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ; എട്ടിന്റെ പണി വാങ്ങി യൂട്യൂബർ ; നടപടി‌യുമായി ആർ ടി ഒ

ആലപ്പുഴ : ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂളൊരുക്കിയതിന് യൂട്യൂബർക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ…

32 mins ago

പ്രസംഗം വൈറലായില്ലെങ്കിലെന്താ കൈ വിറയൽ വൈറലായില്ലേ ?

കൈ വിറയ്ക്കാതെ നിൽക്കണമെങ്കിൽ പോലും അനുയായിയുടെ സഹായം വേണം ; കഷ്ടം തന്നെ ! വൈറലായി വീഡിയോ

37 mins ago

രാജ്യാന്തര അവയവക്കടത്ത് കേസ്; പ്രധാന കണ്ണിയെ തേടി അന്വേഷണ സംഘം ഹൈദരാബാദിലേക്ക്; ശസ്ത്രക്രിയയ്ക്ക് ഇരയായ ഷബീറിന്റെ ആരോഗ്യ സ്ഥിതി ആശങ്കയിൽ എന്ന് റിപ്പോർട്ട്

കൊച്ചി: രാജ്യാന്തര അവയവക്കടത്ത് കേസിൽ അന്വേഷണ സംഘം ഹൈദരാബാദിലേക്ക്. ഒന്നാം പ്രതി സബിത്ത് നാസർ അവയവക്കടത്ത് സംഘവുമായി ആദ്യം ബന്ധം…

55 mins ago

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ജില്ലാ ജ‍ഡ്ജിയുടെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന…

2 hours ago

കോടികളുടെ കരാർ!വീണ്ടും അഭിമാന നേട്ടവുമായി ഭാരതം

വീണ്ടും അഭിമാന നേട്ടവുമായി ഭാരതം ! യുകെ കമ്പനിയിൽ നിന്ന് വീണ്ടും കൊച്ചിൻ ഷിപ്യാ‍ഡിന് കരാർ

2 hours ago

ജോലി തേടിപ്പോയ മലയാളി യുവാക്കൾ തായ്‌ലാന്റിൽ തടവിലെന്ന് പരാതി; മ്യാൻമറിലെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്ന് ബന്ധുക്കൾ; മോചനം കാത്ത് മലപ്പുറം സ്വദേശികൾ

മലപ്പുറം: തൊഴില്‍തേടി അബുദാബിയില്‍ നിന്ന് തായ്‌ലാന്‍റിലെത്തിയ മലയാളി യുവാക്കൾ തടവില്ലെന്ന് പരാതി. മലപ്പുറം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടുപോയി സായുധ സംഘം…

2 hours ago