തിരുവനന്തപുരം: നവോത്ഥാനം പറഞ്ഞ് പിണറായി സര്‍ക്കാര്‍ യുവതികളെ ശബരിമലയില്‍ കയറ്റി തങ്ങളെ പറ്റിച്ച് നാറ്റിച്ചുവെന്നും ഇനി കൂടുതല്‍ നാറാന്‍ തങ്ങളെ കിട്ടില്ലെന്നും നവോത്ഥാനന സമിതിയുടെ മുന്‍ ജോയിന്റ് കണ്‍വീനറും ഹിന്ദു പാര്‍ലമെന്‍റ് ജനറല്‍ സെക്രട്ടറിയുമായ സിപി സുഗതന്‍. യുവതികള്‍ ശബരിമല കയറിയത് നവോത്ഥാനത്തിന്റെ ഭാഗമാണെന്ന അഭിപ്രായം ഹിന്ദു പാര്‍ലമെന്‍റിനില്ല.
നവോത്ഥാനത്തിന്‍റെ പേരില്‍ കേരളത്തിലെ 170 സംഘടനകളുടെ യോഗം സര്‍ക്കാര്‍ തിരുവനന്തപുരത്ത് വിളിച്ചപ്പോള്‍ ശബരിമലയിലെ യുവതീ പ്രവേശനം അജന്‍ഡയിലുണ്ടായിരുന്നില്ല.വനിതാ മതിലിനു പിറ്റേന്നു തന്നെ രണ്ടു യുവതികളെ ശബരിമല കയറ്റി സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നു.
നവോത്ഥാന സമിതി പ്രത്യേക രാഷ്ര്ടീയലക്ഷ്യത്തോടെയാണെന്നും ഹിന്ദു ജനതയെ വേര്‍തിരിക്കുമെന്ന അവസ്ഥ വന്നപ്പോള്‍ അതില്‍ തുടരേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു. സ്ഥിരം സംവിധാനമായി ഇപ്പോള്‍ രൂപീകരിക്കുന്ന നവോത്ഥാന സംരക്ഷണസമിതിയില്‍ എന്‍.ജി.ഒകള്‍ ഉള്‍പ്പെടെ 38 സംഘടനകള്‍ മാത്രമായി ചുരുങ്ങിയെന്നും ഭൂരിപക്ഷം സംഘടനകളും ഇതില്‍ നിന്നു പിന്‍വാങ്ങിയതായും സുഗതന്‍ പറഞ്ഞു.
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…
ഏഷ്യൻ ഗെയിംസ് 2026-ൽ ഏഷ്യൻ കായിക ഭൂപടത്തിൽ ഭാരതത്തിന്റെ വെന്നിക്കൊടി വീണ്ടും വാനോളമുയരുന്നു. തപ്പിയുണർന്ന കായികശേഷിയും ഉറച്ച ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ…
പ്രാർത്ഥനയ്ക്കും ആത്മീയ ശാന്തിക്കുമായി നാം കെട്ടിപ്പടുത്ത പുണ്യസങ്കേതങ്ങളാണ് നമ്മളുടെ ക്ഷേത്രങ്ങൾ. എന്നാൽ ഇന്ന് പല പുരാതന ക്ഷേത്രങ്ങളും കേവലം വിനോദസഞ്ചാര…
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…