Featured

വാവാ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി

വാവാ സുരേഷിനെ അറിയാത്തവർ ആരെങ്കിലും കേരളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഇന്നലെ സംഭവിച്ച അപകടം അറിയാത്തവരും കുറവായിരിക്കും. കോട്ടയം കുറിച്ചിയിൽ ജനവാസ മേഖലയിൽ കണ്ട ഒരു അപകടകാരിയായ മൂർഖൻ പാമ്പിനെ പിടി കൂടിയതിനു ശേഷം അതിനെ ചാക്കിലാക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കാലിൽ കടിയേറ്റത്. അദ്ദേഹത്തിന് കടിയേൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. പാമ്പുകളോടുള്ള സമൂഹത്തിന്റെ ഭയം നമുക്കെല്ലാം അറിയുന്നതാണ്. വാവാ സുരേഷ് സ്നേഹത്തോടെ വിളിക്കാറുള്ള ഈ അതിഥികൾ ജനവാസ മേഖലകളിലേക്ക് വരുമ്പോൾ കുട്ടികളടക്കമുള്ളവർ നേരിടുന്ന സുരക്ഷാ ഭീഷണി വളരെ വലുതാണ്. വലിയതോതിൽ നഗരവൽകരണം നടക്കുന്ന നമ്മുടെ സമൂഹത്തിൽ ഇത്തരം ഇഴജീവികളിൽ നിന്ന് നേരിടുന്ന ഭീഷണി വർധിച്ചു വരുമ്പോഴാണ് വാവാ സുരേഷിനെപ്പോലുള്ളവരുടെ സേവനം മനുഷ്യനും ഇഴജന്തുക്കളും തമ്മിലുള്ള സംഘർഷത്തിന് ഒരു പരിഹാരമാകുന്നത്. പാമ്പുകളെ നിരന്തരമായി അടിച്ചു കൊന്നിരുന്ന ഒരു സമൂഹം വാവയെ പോലുള്ളവരുടെ നമ്പറുകൾ സൂക്ഷിച്ചു വച്ച് അത്യാവശ്യ ഘട്ടങ്ങളിൽ അവരെ വിളിച്ച് നൂറു കണക്കിന് പാമ്പുകളെയും മനുഷ്യ ജീവനുകളെയും രക്ഷിക്കുന്ന ഒരു ആരോഗ്യകരമായ പ്രവണത സമൂഹത്തിലുണ്ടായി. അതുകൊണ്ടു തന്നെ ഒട്ടനവധി ആരാധകരുള്ള ഒരു ജനകീയനായ വളരുവാൻ ചുരുങ്ങിയ കാലം കൊണ്ട് വാവ സുരേഷിന് കഴിഞ്ഞു.

പാമ്പുകളുമായുള്ള ദീർഘകാലത്തെ പരിചയം അമൂല്യമായ അറിവുകളുടെ സ്രോതസ്സായി ആ മനുഷ്യനെ മാറ്റി. പുസ്തകങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ കഴിയാത്ത അനവധി അറിവുകൾ തന്റെ സ്വന്തം പരീക്ഷണങ്ങളിലൂടെ അദ്ദേഹം നേടിയെടുത്തു. ഒരു പാമ്പിനെ കാണുന്ന മാത്രയിൽ തന്നെ അത് ആണാണോ പെണ്ണാണോ എത്ര വയസ്സ് പ്രായമുണ്ടാകും ഇനമെന്താണ് വിഷത്തിന്റെ തീവ്രത എത്രത്തോളമാണ് എന്നൊക്കെ അനായാസം പറയുകയും സമൂഹത്തിലെ തെറ്റുധാരണകൾ മാറ്റാൻ നിരന്തരം അറിവുകൾ പകുവയ്ക്കുകയും ഉന്നത ഉദ്യോഗസ്ഥർക്ക് പോലും ക്ളാസുകൾ എടുക്കുകയും ചെയ്യുന്ന വാവയെ ജനം ആരാധിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ആരാധകരോടൊപ്പം വിമർശകരും ഏറെയുണ്ട് അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ ഈ അപകട സന്ധിയിലും വാവാ സുരേഷിന് പാമ്പ് പിടിത്തം വശമില്ല എന്ന രീതിയിൽ വിമർശകർ പ്രസ്താവനകളുമായി വന്നിട്ടുണ്ട്. ശാസ്ത്രീയമായിട്ടല്ല അദ്ദേഹം പാമ്പിനെ പിടിക്കുന്നത്. ഉപകരണങ്ങൾ ഉപയോഗിക്കുന്നില്ല സുരക്ഷിതത്വം ഉറപ്പുവരുത്തുന്നില്ല പാമ്പുകളെ വേദനിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് വിമർശകർ ഉന്നയിക്കുന്നത്. പക്ഷെ കമ്പി കൊണ്ട് പാമ്പിനെ പിടിക്കുന്നതിനേക്കാൾ സ്വന്തം കയ്യുകൊണ്ട് പിടിക്കുന്നതാണ് ശാസ്ത്രീയം എന്ന മറുപടിയാണ് വാവ എപ്പോഴും നൽകാറുള്ളത്. അതുകൊണ്ടു തന്നെ വിമർശകരുടെ ജൽപ്പനങ്ങൾ ഭൂരിപക്ഷം ജനങ്ങളും തള്ളുകയാണ്. യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ ജന നന്മ ചെയ്യുന്ന സേവകനെ ശീതീകരിച്ച മുറികളിലിരുന്ന് വിമർശിക്കാൻ അർഹത ആർക്കാനുള്ളത്. പക്ഷെ അദ്ദേഹത്തിന്റെ ജീവന് വിലയുണ്ട് . നമ്മളെല്ലാം കണ്ടതാണ് നല്ല ആരോഗ്യമുള്ള ഒരു അപകടകാരിയായ മൂർഖന്റെ കടിയാണ് അദ്ദേഹത്തിനേറ്റത്. സാധാരണ ഒരാൾക്ക് അതിജീവനം ഏറെക്കുറെ അസാധ്യമായ ഒരപകടത്തിലാണ് അദ്ദേഹമിന്ന്. പക്ഷെ അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട് എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഇപ്പോൾ തലച്ചോറിൻ്റെ പ്രവർത്തനത്തിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ ഗതിയിൽ ആയി.ഇന്നലെ തലച്ചോറിൻ്റെ പ്രവർത്തനം മന്ദഗതിയിലായിരുന്നു.ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന അഞ്ചംഗ സംഘത്തിന്‍റെ പ്രത്യേക മേൽനോട്ടത്തിലാണ് സുരേഷിന്‍റെ ചികിത്സ. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം

Anandhu Ajitha

Recent Posts

കുറ്റബോധം ലവലേശമില്ല ! ചിരിച്ചും കൈവീശി കാണിച്ചും ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച ഷാഹിദ് റഹ്‌മാൻ ; പ്രണയക്കെണിയിൽ വീണ യുവതി ആശുപത്രിയിൽ തുടരുന്നു

കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…

50 minutes ago

മ്യാൻമറിലും ബംഗ്ലാദേശിലും സൈനിക താവളങ്ങൾ !!ഇന്ത്യക്കെതിരെ മുത്തുമാല തന്ത്രവുമായി ചൈന ; നടുക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് പെന്റഗൺ

ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…

2 hours ago

ഒഡീഷയിലെ വന മേഖലയിൽ ഏറ്റുമുട്ടൽ ! തലയ്ക്ക് 1.1 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കമാൻഡർ അടക്കം 4 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന

ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…

2 hours ago

തിരുവനന്തപുരം കോർപ്പറേഷനിൽ പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രൻ ! കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി ; വികസിത അനന്തപുരിയോട് കൈകോർത്ത് പാറ്റൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…

2 hours ago

മണലാരണ്യം മഞ്ഞുപുതച്ചു; സൗദിയിലെ അപൂർവ്വ പ്രതിഭാസം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ മുന്നറിയിപ്പോ? ഇന്ത്യയിലും ആശങ്ക

റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…

4 hours ago

ബംഗ്ലാദേശിൽ വീണ്ടും ഹൈന്ദവ വേട്ട !! ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിക്കൊന്നു!

ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…

4 hours ago