Snoring is always a problem
കൂര്‍ക്കംവലി എന്നും ഒരു പ്രശ്നം തന്നെയാണ്. നിങ്ങള്‍ക്ക് അല്ലെങ്കില്‍ നിങ്ങളുടെ പങ്കാളിക്ക് കൂര്‍ക്കം വലിക്കുന്ന ശീലം ഉണ്ടെങ്കില്‍ ഇത് ഉറക്കം കെടുത്തുന്നു. ഈ ശീലം മാറ്റിയെടുക്കാന്‍ പരിശ്രമിക്കാവുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്.അമിതമായി മൂക്കടപ്പ് ഉണ്ടാകുന്നത്, ഉറക്കം കൃത്യമല്ലാതിരിക്കുന്നത്, കൃത്യമല്ലാത്ത സ്ലീപിംഗ് പോസിഷന്‍, മൂക്കില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവ കൂര്‍ക്കം വലിക്ക് പ്രധാന കാരണമാണ്.കൂര്‍ക്കം വലിക്കുന്നവര്‍ക്ക് കൃത്യമായി ഉറക്കം ലഭിക്കുകയില്ല. ഇത് രാവിലെ എഴുന്നേറ്റാലും ഉറക്ക ക്ഷീണം ഉണ്ടാക്കുന്നു. രാവിലെ അമിതമായി ഉറങ്ങുന്നതിലേയ്ക്ക് ഇത് നയിക്കും.പെട്ടെന്ന് ദേഷ്യം വരുന്നതിനും രക്തസമ്മര്‍ദ്ദം കൂടുന്നതിലേയ്ക്കും സ്ട്രോക്ക് പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും ഇവരില്‍ സാധ്യത കൂടുതലാണ്.
കുട്ടികളില്‍ ആണെങ്കില്‍ പഠനവൈകല്യവും സ്വഭാവ വൈകല്യവും പ്രകടമാക്കാം. അതിനാല്‍, ഈ ശീലം മാറ്റേണ്ടത് അനിവാര്യമാണ്.ചിലര്‍ക്ക് നല്ല കഫക്കെട്ട് ഉള്ള അവസരങ്ങളില്‍ കൂര്‍ക്കംവലി ഉണ്ടായെന്ന് വരാം. എന്നാല്‍, സ്ഥിരമായി നിങ്ങള്‍ക്ക് കൂര്‍ക്കംവലിക്കുന്ന പ്രശ്നം ഉണ്ടെങ്കില്‍ നിങ്ങള്‍ കിടക്കുന്ന പൊസിഷന്‍ മാറ്റേണ്ടത് അനിവാര്യമാണ്.ചിലര്‍, എല്ലായ്പ്പോഴും മലര്‍ന്ന് കിടക്കാന്‍ താല്പര്യപ്പെടുന്നവരായിരിക്കും. ഇത്തരത്തില്‍ മലര്‍ന്ന് കിടക്കുന്നത് നാവ് പുറകിലോട്ട് പോകുന്നതിലേയ്ക്കും ഇത് വായുസഞ്ചാരം തടസ്സപ്പെടുത്തുന്നതിനും ഇത് കാരണമാകുന്നു. ഇത് കൂര്‍ക്കംവലിക്ക് കാരണമാകും. അതിനാല്‍ സൈഡ് ചെരിഞ്ഞ് കിടക്കുന്നത് കൂര്‍ക്കംവലി ഒഴിവാക്കാന്‍ നല്ലതാണ്.
വണ്ണം കൂടുന്നതിനനുസരിച്ച് തൊണ്ടയിലെ ടിഷ്യൂസിന്റെ അളവ് കൂടുന്നു. ഇത് വായുസഞ്ചാരം കുറയ്ക്കുകയും കൂര്‍ക്കംവലിയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. അതിനാല്‍, തടി കുറയ്ക്കേണ്ടത് അനിവാര്യം തന്നെ.ഉറങ്ങുന്നതിന് മൂന്നോ നാലോ മണിക്കൂര്‍ മുന്‍പ് മദ്യം കഴിക്കുന്നത് ഒഴിവാക്കാം. മദ്യം തൊണ്ടയിലെ പേശികളെ ശാന്തമാക്കുകയും ഇത് വായുസഞ്ചാരം കുറയ്ക്കുന്നതിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. ഇത് കൂര്‍ക്കംവലിക്ക് കാരണമാകുന്നു.കൂടാതെ, മദ്യം കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തേയും ബാധിക്കുന്നു. നല്ല ഉറക്കം കിട്ടാത്തത് പല ബുദ്ധിമുട്ടിലേയ്ക്കും നയിക്കാം. അതിനാല്‍, രാത്രിയില്‍ കിടക്കുന്നതിന് മുന്‍പുള്ള മദ്യപാനം നല്ലതല്ല.
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…
മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…