Thursday, May 23, 2024
spot_img

കൂര്‍ക്കംവലി കാരണം നിങ്ങളെ ആരെങ്കിലും കുറ്റപ്പെടുത്തിയിട്ടുണ്ടോ ? ആശങ്കപ്പെടേണ്ട ,കൂര്‍ക്കംവലി മാറ്റാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം

കൂര്‍ക്കംവലി എന്നും ഒരു പ്രശ്‌നം തന്നെയാണ്. നിങ്ങള്‍ക്ക് അല്ലെങ്കില്‍ നിങ്ങളുടെ പങ്കാളിക്ക് കൂര്‍ക്കം വലിക്കുന്ന ശീലം ഉണ്ടെങ്കില്‍ ഇത് ഉറക്കം കെടുത്തുന്നു. ഈ ശീലം മാറ്റിയെടുക്കാന്‍ പരിശ്രമിക്കാവുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്.അമിതമായി മൂക്കടപ്പ് ഉണ്ടാകുന്നത്, ഉറക്കം കൃത്യമല്ലാതിരിക്കുന്നത്, കൃത്യമല്ലാത്ത സ്ലീപിംഗ് പോസിഷന്‍, മൂക്കില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ കൂര്‍ക്കം വലിക്ക് പ്രധാന കാരണമാണ്.കൂര്‍ക്കം വലിക്കുന്നവര്‍ക്ക് കൃത്യമായി ഉറക്കം ലഭിക്കുകയില്ല. ഇത് രാവിലെ എഴുന്നേറ്റാലും ഉറക്ക ക്ഷീണം ഉണ്ടാക്കുന്നു. രാവിലെ അമിതമായി ഉറങ്ങുന്നതിലേയ്ക്ക് ഇത് നയിക്കും.പെട്ടെന്ന് ദേഷ്യം വരുന്നതിനും രക്തസമ്മര്‍ദ്ദം കൂടുന്നതിലേയ്ക്കും സ്‌ട്രോക്ക് പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും ഇവരില്‍ സാധ്യത കൂടുതലാണ്.

കുട്ടികളില്‍ ആണെങ്കില്‍ പഠനവൈകല്യവും സ്വഭാവ വൈകല്യവും പ്രകടമാക്കാം. അതിനാല്‍, ഈ ശീലം മാറ്റേണ്ടത് അനിവാര്യമാണ്.ചിലര്‍ക്ക് നല്ല കഫക്കെട്ട് ഉള്ള അവസരങ്ങളില്‍ കൂര്‍ക്കംവലി ഉണ്ടായെന്ന് വരാം. എന്നാല്‍, സ്ഥിരമായി നിങ്ങള്‍ക്ക് കൂര്‍ക്കംവലിക്കുന്ന പ്രശ്‌നം ഉണ്ടെങ്കില്‍ നിങ്ങള്‍ കിടക്കുന്ന പൊസിഷന്‍ മാറ്റേണ്ടത് അനിവാര്യമാണ്.ചിലര്‍, എല്ലായ്‌പ്പോഴും മലര്‍ന്ന് കിടക്കാന്‍ താല്‍പര്യപ്പെടുന്നവരായിരിക്കും. ഇത്തരത്തില്‍ മലര്‍ന്ന് കിടക്കുന്നത് നാവ് പുറകിലോട്ട് പോകുന്നതിലേയ്ക്കും ഇത് വായുസഞ്ചാരം തടസ്സപ്പെടുത്തുന്നതിനും ഇത് കാരണമാകുന്നു. ഇത് കൂര്‍ക്കംവലിക്ക് കാരണമാകും. അതിനാല്‍ സൈഡ് ചെരിഞ്ഞ് കിടക്കുന്നത് കൂര്‍ക്കംവലി ഒഴിവാക്കാന്‍ നല്ലതാണ്.

വണ്ണം കൂടുന്നതിനനുസരിച്ച് തൊണ്ടയിലെ ടിഷ്യൂസിന്റെ അളവ് കൂടുന്നു. ഇത് വായുസഞ്ചാരം കുറയ്ക്കുകയും കൂര്‍ക്കംവലിയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. അതിനാല്‍, തടി കുറയ്‌ക്കേണ്ടത് അനിവാര്യം തന്നെ.ഉറങ്ങുന്നതിന് മൂന്നോ നാലോ മണിക്കൂര്‍ മുന്‍പ് മദ്യം കഴിക്കുന്നത് ഒഴിവാക്കാം. മദ്യം തൊണ്ടയിലെ പേശികളെ ശാന്തമാക്കുകയും ഇത് വായുസഞ്ചാരം കുറയ്ക്കുന്നതിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. ഇത് കൂര്‍ക്കംവലിക്ക് കാരണമാകുന്നു.കൂടാതെ, മദ്യം കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തേയും ബാധിക്കുന്നു. നല്ല ഉറക്കം കിട്ടാത്തത് പല ബുദ്ധിമുട്ടിലേയ്ക്കും നയിക്കാം. അതിനാല്‍, രാത്രിയില്‍ കിടക്കുന്നതിന് മുന്‍പുള്ള മദ്യപാനം നല്ലതല്ല.

Related Articles

Latest Articles