Obituary

നാലടി പൊക്കത്തില്‍ മഞ്ഞുവീണു; പാകിസ്താനില്‍ 10 കുട്ടികള്‍ ഉള്‍പ്പെടെ 22 പേർ മരിച്ചു

ഇസ്ലാമാബാദ്: പാകിസ്താനില്‍ നാലടി പൊക്കത്തില്‍ മഞ്ഞുവീണ് 10 കുട്ടികള്‍ ഉള്‍പ്പെടെ 22 പേർ മരിച്ചു. പാകിസ്താനിലെ പ്രശസ്തമായ റിസോര്‍ട്ട് പട്ടണമായ മുറേയിലായിരുന്നു അപകടം.

ഇവിടെ സഞ്ചരിച്ചിരുന്നവര്‍ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കുടുങ്ങുകയും അപകടത്തില്‍പ്പെടുകയുമായിരുന്നു. മരിച്ചവരിൽ ചിലർ ഹൈപ്പോതെര്‍മിയ ബാധിച്ചാണ് മരിച്ചത്. ശരീരത്തില്‍ പൊടുന്നനെ താപനില കുറയുന്ന അവസ്ഥയാണിത്. കാറിലെ ഹീറ്ററുകള്‍ തുടര്‍ച്ചയായി ദീര്‍ഘനേരം പ്രവര്‍ത്തിച്ചതുമൂലം കാറിനുള്ളില്‍ നിന്നുണ്ടായ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷവാതകം ശ്വസിച്ചും ചിലര്‍ മരണപ്പെട്ടു. മരിച്ചവരില്‍ ഇസ്ലാമാബാദ് പോലീസിലെ രണ്ട് ഓഫീസര്‍മാരും ഏഴംഗ കുടുംബാംഗങ്ങളുമുണ്ട്.

ഹില്‍സ് റിസോര്‍ട്ട് പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായി കനത്ത് മഞ്ഞുവീഴ്ചയുണ്ടായിരുന്നു. താപനില -8 ഡിഗ്രി വരെ താഴ്ന്നിരുന്നു. റോഡില്‍ നാലടി പൊക്കത്തിലാണ് മഞ്ഞുവീണത്. ആയിരക്കണക്കിന് വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങാന്‍ ഇത് കാരണമായി.

അര്‍ധസൈനിക വിഭാഗത്തിന്റെയും പ്രത്യേക സൈനിക വിഭാഗത്തിന്റെയും സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നിരവധി വാഹനങ്ങള്‍ മഞ്ഞില്‍ നിന്ന് പുറത്തെടുത്തെങ്കിലും ഇപ്പോഴും നൂറുക്കണക്കിന് വാഹനങ്ങള്‍ മഞ്ഞില്‍ പുതഞ്ഞുകിടക്കുകയാണെന്നാണ് വിവരം.

Anandhu Ajitha

Recent Posts

ഭാരതത്തിൻ്റെ പിന്തുണ വേണം! എസ് ജയശങ്കറിന് കത്തെഴുതി ബലൂച് നേതാവ്;അണിയറയിൽ വൻ നീക്കങ്ങൾ

ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…

8 minutes ago

2026 ൽ പകൽ സമയത്ത് ഇടിമിന്നലേറ്റ് ലോകപ്രശസ്തനായ ഒരാൾ മരിക്കും ! ഭീതി പടർത്തി ബാബ വംഗയുടെ പ്രവചനങ്ങൾ

ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…

26 minutes ago

അവഗണിക്കരുത് ..ശാപ പാപ ബന്ധങ്ങൾക്ക് പരിഹാരം ചെയ്യണം !! | CHAITHANYAM

നിഴൽ പോലെ കൂടെ നടന്നവർ ഇനി അപരിചിതരാകും. വരുന്നത് കഠിനമായ സമയം.നക്ഷത്രക്കാർ സൂക്ഷിക്കൂ. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…

58 minutes ago

നിങ്ങൾക്ക് ഏകാഗ്രതയോ ശ്രദ്ധയോ കിട്ടുന്നില്ലേ ? പിന്നിലെ കാരണമിതാകാം | SHUBHADINAM

വേദങ്ങളിലും ഉപനിഷത്തുകളിലും ബുദ്ധിയെയും വിജയത്തെയും കുറിച്ച് ആഴമേറിയ നിരീക്ഷണങ്ങളുണ്ട്. കേവലം ലൗകികമായ അറിവിനേക്കാൾ ഉപരിയായി, ജീവിതത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള…

1 hour ago

പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ!!വിവരം ചോർന്നതോടെ ജാമ്യത്തിൽ നിന്ന് ഒഴിഞ്ഞു

പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…

14 hours ago