Monday, May 20, 2024
spot_img

ലക്ഷദ്വീപിൽ വെള്ളിയാഴ്ച ദിവസങ്ങളിലെ അവധി മാറ്റി ഞായറാഴ്ച്ചയാക്കി മാറ്റി; നിർണായക മാറ്റങ്ങൾ ഇങ്ങനെ

കവരത്തി: ലക്ഷദ്വീപിൽ (Lakshadweep) സ്‌കൂളുകൾക്ക് വെള്ളിയാഴ്ചയുള്ള അവധി മാറ്റി ഞായറാഴ്ചയാക്കി.സ്കൂൾ സമയക്രമത്തിലും മാറ്റമുണ്ട്. രാവിലെ ഒമ്പതിന് ക്ലാസുകൾ തുടങ്ങാനാണ് തീരുമാനം. 12.30 മുതൽ 1.30 വരെയാണ് സ്കൂളുകളിലെ ഉച്ച ഭക്ഷണസമയം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത് പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്.

നേരത്തെ ലക്ഷദ്വീപില്‍ വെള്ളിയാഴ്ചയായിരുന്നു അവധി. ബീഫ് നിരോധനം, സ്‌കൂളുകളിൽ മാംസ ഭക്ഷണ നിരോധനം എന്നിവയ്ക്ക് പിന്നാലെയാണ് പുതിയ പരിഷ്‌കാരം. നേരത്തെ വിവിധ വകുപ്പുകളിലായി ലക്ഷദ്വീപിൽ കോടികളുടെ അഴിമതി നടന്നെന്ന സംശയത്തെ തുടർന്ന് പരിശോധനയ്ക്കായി സി.ബി.ഐ. സംഘം ലക്ഷദ്വീപിലെത്തിയിരുന്നു. കഴിഞ്ഞ മാസം അവസാനത്തോടെയാണ് പരിശോധന നടത്താൻ ഇവർ എത്തിയത്.

Related Articles

Latest Articles