defendant-in-several-criminal-cases-young-man-arrested-under-goonda-law
പുത്തന്‍വേലിക്കര: വയോധികയായ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു.
പുത്തന്‍വേലിക്കര തുരുത്തിപ്പുറം പടമാട്ടുമ്മല്‍ വീട്ടില്‍ ഫ്രാന്‍സിസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മർദിച്ചതിന്റെ കാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാരും പോലീസും. 73വയസുള്ള അമ്മ തന്നെ സഹായിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
ഇക്കഴിഞ്ഞ 17 ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഇയാൾ അമ്മയുടെ മുടിക്കുത്തിന് പിടിച്ച് ഭിത്തിയില്‍ പലപ്രാവശ്യം തലയിടിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. വീടിന്റെ വാതിലും ടെലിവിഷനും അടിച്ചു തകര്‍ത്തു.
നാട്ടുകാർ ചേർന്നാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് ഒളിവില്‍പോയ ഇയാളെ കോട്ടയത്ത് നിന്നാണ് പിടികൂടിയത്. എസ്‌ഐമാരായ എം പി സുധീര്‍, എം എസ് മുരളി, എഎസ്‌ഐ പി എ ഷാഹിര്‍, പി എ അനൂപ് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.
കോഴിക്കോട് സ്വന്തം പങ്കാളിയെ ക്രൂരമായി പീഡിപ്പിച്ച ഷാഹിദ് റഹ്മാൻ ലഹരിക്കടിമയോ അതോ കേരള സമൂഹത്തിൽ നിശബ്ദമായി പടർന്നു പിടിക്കുന്ന ഒരു…
പകൽ മുഴുവൻ ഇന്നയാൾ ആയിരിക്കും തിരുവനന്തപുരം മേയർ എന്ന് മാദ്ധ്യമങ്ങൾ ഉറപ്പിച്ചു പറഞ്ഞു. വൈകുന്നേരം ആയപ്പോഴേക്കും ബിജെപി പതിവ് പോലെ…
ഒരു പ്രാദേശിക ശക്തി എന്നതിലുപരി, ആഗോള തീരുമാനങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു 'വിശ്വഗുരു' എന്ന നിലയിലേക്കാണ് ഭാരതത്തിന്റെ പ്രയാണം. ഈ…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ വാർഷിക റിപ്പോർട്ട്. ബംഗ്ലാദേശ്,…
നമ്മുടെ ജീവിതത്തിൽ വിജയം കൈവരിക്കുന്നതിന് ഏറ്റവും വലിയ തടസ്സമായി നിൽക്കുന്നത് പലപ്പോഴും അലസതയാണ്. ഇത് മാറ്റിവെച്ച് കൃത്യമായ പ്ലാനിംഗോടെ മുന്നോട്ട്…
സമുദ്രയാത്രകളുടെ ചരിത്രത്തിൽ ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ അവശേഷിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തവും ഭീതിജനകവുമായ ഒന്നാണ് 'കരോൾ എ.…