Friday, March 29, 2024
spot_img

അതിരുവിട്ട സിനിമാഭ്രാന്ത് അവസാനിച്ചത് കൊലപാതകത്തിൽ; “പുഷ്പ” സിനിമകണ്ട് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി കുട്ടികൾ; പ്രതികളുടെ മൊഴികേട്ട് അമ്പരന്ന് പോലീസ്

ദില്ലി: അതിരുവിട്ട സിനിമാഭ്രാന്ത് അവസാനിച്ചത് കൊലപാതകത്തിൽ. പുഷ്പ സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് യുവാവിനെ കുട്ടികൾ ചേർന്ന് കൊലപ്പെടുത്തി (Murder). സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കുട്ടികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ദില്ലിയിലെ ജഹാംഗിർപൂരിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. 24 കാരനും പ്രദേശവാസിയുമായ ഷിബു ആണ് കൊല്ലപ്പെട്ടത്. ബാബു ജഗ്വിൻ രാം മെമ്മോറിയലിൽ ഗുരുതര പരിക്കുകളുമായി ഒരാളെ പ്രവേശിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്.

എന്നാൽ ചികിത്സയിലിരിക്കേ ഷിബു മരിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടികുറ്റവാളികളെ പിടികൂടിയത്. ഷിബുവുമായുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും മനസ്സിലാകുന്നത്. തർക്കത്തിനിടെ രണ്ട് കുട്ടികൾ ചേർന്ന് ഷിബുവിനെ കൂർത്ത ആയുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിച്ചു.

ഇതെല്ലാം മൂന്നാമൻ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തു. ഷിബു അവശനായി നിലത്തു വീണതോടെ മൂന്ന് പേരും ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരാണ് ഷിബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുഷ്പ സിനിമയിലെ (Pushpa Movie) അല്ലു അർജുന്റെ കഥാപാത്രത്തെ പോലെ ആകാൻ വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് കുട്ടികൾ പോലീസിനോട് പറഞ്ഞു. ഭൗക്കൽ പോലുള്ള വെബ്‌സീരിസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ബദ്‌നാം എന്ന പേരിൽ ഗ്യാങ് രൂപീകരിച്ചിരുന്നു. പ്രസിദ്ധിയ്‌ക്കായി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കാൻ വേണ്ടിയാണ് ചിത്രങ്ങൾ പകർത്തിയതെന്നും കുട്ടികൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതുൾപ്പെടെ പോലീസ് അന്വേഷിച്ചുവരികയാണ്.

Related Articles

Latest Articles