കായംകുളം- കാനഡയിൽ എൻജിനീയറിംഗിന് പഠിക്കുന്ന മകൻ വാഹനാപകടത്തിൽ മരിച്ച വിവരമറിഞ്ഞ് ഡോക്ടറായ അമ്മ വീടിനുള്ളിൽ ജീവനൊടുക്കി. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഇ.എൻ.ടി. വിഭാഗത്തിലെ ഡോ. മെഹറുന്നീസയെ(48) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഡ്വക്കേറ്റ് ഷഫീക്ക് റഹ്മാന്റെ ഭാര്യയാണ് മെഹറുന്നീസ.
ഇവരുടെ മൂത്ത മകൻ ബിന്യാമൻ കാനഡയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസമാണ് ബിന്യാമൻ വാഹന അപകടത്തിൽ മരിച്ചത്. വിവരമറിഞ്ഞത് മുതൽ കടുത്ത മനോവിഷമത്തിലായിരുന്നു മെഹറുന്നീസ. ഇന്ന് രാവിലെ ഏഴരയോടെ ആണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ പോയി, ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല' എന്ന് മെഹറുന്നീസ പറഞ്ഞിരുന്നതായി ഇവരുടെ സുഹൃത്ത് പറയുന്നു.
ഇളയ മകനും ഭർത്താവും രാവിലെ പള്ളിയിൽ പോയ സമയത്താണ് ഡോക്ടർ ജീവനൊടുക്കിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കായംകുളം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…