Saturday, May 18, 2024
spot_img

മകൻ വിദേശത്ത് വാഹനാപകടത്തിൽ മരിച്ചു,പിന്നാലെ അമ്മ നാട്ടിൽ ആത്മഹത്യ ചെയ്തു

കായംകുളം- കാനഡയിൽ എൻജിനീയറിംഗിന് പഠിക്കുന്ന മകൻ വാഹനാപകടത്തിൽ മരിച്ച വിവരമറിഞ്ഞ് ഡോക്ടറായ അമ്മ വീടിനുള്ളിൽ ജീവനൊടുക്കി. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഇ.എൻ.ടി. വിഭാഗത്തിലെ ഡോ. മെഹറുന്നീസയെ(48) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഡ്വക്കേറ്റ് ഷഫീക്ക് റഹ്മാന്റെ ഭാര്യയാണ് മെഹറുന്നീസ.

  ഇവരുടെ മൂത്ത മകൻ ബിന്യാമൻ കാനഡയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസമാണ് ബിന്യാമൻ വാഹന അപകടത്തിൽ മരിച്ചത്. വിവരമറിഞ്ഞത് മുതൽ കടുത്ത മനോവിഷമത്തിലായിരുന്നു മെഹറുന്നീസ. ഇന്ന് രാവിലെ ഏഴരയോടെ ആണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ പോയി, ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല' എന്ന് മെഹറുന്നീസ പറഞ്ഞിരുന്നതായി ഇവരുടെ സുഹൃത്ത് പറയുന്നു. 

   ഇളയ മകനും ഭർത്താവും രാവിലെ പള്ളിയിൽ പോയ സമയത്താണ് ഡോക്ടർ ജീവനൊടുക്കിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കായംകുളം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.  പോസ്റ്റമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനൽകി.

Related Articles

Latest Articles