ദില്ലി: കർണ്ണാടകം കൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഉടൻ ഭരണമാറ്റമുണ്ടാകുമെന്നും കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. രാജസ്ഥാനിലെ നിരവധി കോൺഗ്രസ്സ് എം എൽ എമാർ ബിജെപിക്കൊപ്പം വരാൻ തയ്യാറാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മദ്ധ്യപ്രദേശിലും സ്ഥിതി സമാനമാണെന്ന് രാംദാസ് അത്തേവാല വ്യക്തമാക്കി. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണം എന്നാണ് രാജ്യത്തെ ജനങ്ങൾ ആഗ്രഹിച്ചത്. അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരിക്കുന്നു. സ്വാഭാവികമായും ഈ ആഗ്രഹം രാജസ്ഥാനിലെയും മദ്ധ്യപ്രദേശിലെയും ജനങ്ങൾക്കുമുണ്ട്. കോൺഗ്രസ് എം എൽ എമാർക്കുമുണ്ട്. അവർ ഉടൻ കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിലാണ് മദ്ധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയത്. രണ്ടിടത്തും നേരിയ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് ജയിച്ചത്. നിലവിൽ പഞ്ചാബ്, ചത്തീസ്ഗഢ് ഉൾപ്പടെ രാജ്യത്ത് നാല് സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് ഭരണമുള്ളത്.
ചരിത്രത്തിൽ കോൺഗ്രസ്സ് നേരിടുന്ന ഏറ്റവും വലിയ തകർച്ചയാണിത്. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും കൂടി ഭരണം നഷ്ടപ്പെടുകയാണെങ്കിൽ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ദയനീയമായ അവസ്ഥയായിരിക്കും കോൺഗ്രസ്സ് അഭിമുഖീകരിക്കാൻ പോകുന്നത്.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…