2022-ൽ ലണ്ടനിലെ നാഷണല്‍ ഗാലറിയിലുണ്ടായിരുന്ന വാന്‍ഗോഗിന്റെ "സൂര്യകാന്തിപ്പൂക്കൾ" എന്ന ഛായാചിത്രത്തിനു നേരെ പ്രതിഷേധക്കാർ സൂപ്പ് ഒഴിച്ചപ്പോൾ
ലണ്ടന്‍: വിഖ്യാതചിത്രകാരന്‍ വിന്‍സന്റ് വാന്‍ഗോഗിന്റെ ഛായാചിത്രത്തില്‍ സൂപ്പ് ഒഴിച്ച് പ്രതിഷേധിച്ചവർക്ക് തടവുശിക്ഷ വിധിച്ച് യുകെയിലെ കോടതി. ഫോബി പ്ലമ്മര്‍(23), അന്ന ഹോളണ്ട്(22) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഫോബിക്ക് രണ്ട് വര്‍ഷവും അന്നയ്ക്ക് 20 മാസവുമാണ് തടവ് ശിക്ഷ. ഛായാചിത്രം നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നും പ്രതിഷേധക്കാര്‍ക്ക് ഇത് ചെയ്യാനുള്ള അധികാരമില്ലെന്നും നിരീക്ഷിച്ചാണ് ജഡ്ജി ശിക്ഷ വിധിച്ചത്. 2022-ലാണ് ലണ്ടനിലെ നാഷണല്‍ ഗാലറിയിലുണ്ടായിരുന്ന വാന്‍ഗോഗിന്റെ വിശ്വപ്രസിദ്ധ ചിത്രമായ “സൂര്യകാന്തിപ്പൂക്കൾ” എന്ന ഛായാചിത്രത്തിനുനേരെയാണ് ഇവര്‍ സൂപ്പൊഴിച്ചത്.
ഫോസില്‍ ഇന്ധനങ്ങളുടെ ഉത്പാദനത്തിനെതിരേയായിരുന്നു പരിസ്ഥിതിവാദികളും ജസ്റ്റ് സ്റ്റോപ്പ് ഓയിൽ സംഘടനയുടെ പ്രവർത്തകരുമായ ഇവരുടെ പ്രതിഷേധം. ഛായാചിത്രത്തില്‍ സൂപ്പൊഴിച്ച ശേഷം ഇവര്‍ കൈകള്‍ ഭിത്തിയില്‍ പതിപ്പിക്കുകയും ചെയ്തിരുന്നു. ഛായാചിത്രത്തിന് മുകളില്‍ ഗ്ലാസ് കവറിങ് ഉണ്ടായിരുന്നതിനാൽ കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചില്ല.
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…
ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…
1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…