SPECIAL STORY

ഇന്ത്യൻ ചെസ്സ് താരങ്ങൾക്ക് വീട്ടിലെ ഭക്ഷണമൊരുക്കി നോർവേയിലെ ദക്ഷിണേന്ത്യൻ റെസ്റ്റോറന്റ് ! വിദേശത്ത് നാടിന്റെ രുചികളൊരുക്കുന്ന അഞ്ചു സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന റെസ്റ്റോറന്റിൽ ഇന്ത്യൻ ചെസ്സ് പ്രതിഭകളെത്തിയപ്പോൾ

സ്റ്റാവഞ്ചർ (നോർവെ): ടൂർണ്ണമെന്റുകൾക്കായി ലോകമെമ്പാടും യാത്ര ചെയ്യുന്ന ചെസ്സ് താരങ്ങൾക്ക് ഭക്ഷണം എപ്പോഴും ഒരു വെല്ലുവിളിയാകാറുണ്ട്. ദിവസങ്ങൾ നീളുന്ന യാത്രകളിൽ ഇന്ത്യൻ ചെസ്സ് താരം പ്രാഗ്‌നാനന്ദയും സഹോദരി വൈശാലിയും വെജിറ്റേറിയൻ റസ്റ്റോറന്റുകൾ കണ്ടെത്തി കഴിക്കുകയായിരുന്നു പതിവ്. അല്ലെങ്കിൽ അവരുടെ ‘അമ്മ നാഗാലക്ഷ്മി ഹോട്ടൽമുറിയിൽ അവർക്കുവേണ്ടി ആഹാരം പാകം ചെയ്യും. പക്ഷെ നോർവേയിൽ ദക്ഷിണേന്ത്യൻ ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലയായ സ്‌പിസോയിലെത്തിയപ്പോൾ അവർക്ക് സ്വന്തം വീട്ടിലെത്തിയത് പോലെയായിരുന്നു.

ഐ ടി, എനർജി മേഖലയിൽ ജോലി ചെയ്യുന്ന അഞ്ചു സുഹൃത്തുക്കൾ ചേർന്ന് നോർവ്വേയിലെ സ്റ്റാവഞ്ചറിൽ നടത്തുന്ന ദക്ഷിണേന്ത്യൻ ഭക്ഷണശാലയാണ് സ്‌പിസോ. ദക്ഷിണേന്ത്യൻ ഭക്ഷണ വിഭവങ്ങളോടുള്ള താൽപര്യവും ചെറിയ വരുമാനവുമാണ് ഈ സുഹൃത്തുക്കള മേഖലയിലേക്ക് എത്തിച്ചത്. നോർവ്വേക്കാരുടെ പ്രഭാതഭക്ഷണത്തിൽ മസാല ദോശയും കൂടി ഉൾപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവർ തമാശ കലർത്തി പറയുന്നു. അവിടെയെത്തുന്ന ഇന്ത്യൻ ഭക്ഷണ പ്രിയർക്കൊപ്പം പ്രശസ്തരായ ചെസ്സ് താരങ്ങൾക്കും ആതിഥ്യമരുളാനായതിന്റെ സന്തോഷത്തിലാണ് സ്‌പിസോയുടെ ഉടമകൾ.

ചെസ്സിലെ യുവപ്രതിഭ പ്രാഗ്‌നാനന്ദയുടെ സന്ദർശനത്തെക്കുറിച്ച് ഉടമകളിൽ ഒരാളായ നിതീഷ് കാമത്ത് വാചാലനാകുന്നു. പ്രഗ്‌നാനന്ദയും സഹോദരി വൈശാലിയും അമ്മ നാഗലക്ഷ്മിയും മെനു ഏറെ നേരം പരിശോധിച്ച ശേഷമാണ് ഭക്ഷണം ഓർഡർ ചെയ്‌തത്‌. അമ്മയും സഹോദരിയും മസാല ദോശയും പൊടിയും കഴിച്ചപ്പോൾ തമിഴ്നാടൻ ചിക്കൻ കറിയും കേരളാ പൊറോട്ടയുമാണ് പ്രാഗ്‌നാനന്ദ ആസ്വദിച്ച് കഴിച്ചതെന്ന് ഉടമസ്ഥരിൽ ഒരാളായ നിതീഷ് കാമത്ത് പറഞ്ഞു. പ്രാഗ്‌നാനന്ദ മാത്രമല്ല ഇന്ത്യൻ ചെസ്സ് താരങ്ങളായ ഗുകേഷും, കൊനേരു ഹംപിയും, സ്‌പിസോ ആരാധകരാണ്. നാട്ടിലെന്നപോലെ അവർ ഇവിടെ ഇഷ്ടവിഭവങ്ങൾ ആസ്വദിക്കാറുണ്ടെന്ന് ഉടമകൾ സാക്ഷ്യപ്പെടുത്തുന്നു.

വിദേശികൾക്ക് ഇന്ത്യൻ ഭക്ഷണമെന്നാൽ ബട്ടർ ചിക്കനും, നാനും, ടിക്കാ മസാലയും മാത്രമാണ്. അവർക്ക് നമ്മുടെ വിഭവവൈവിധ്യം പരിചയപ്പെടുത്തണം. പക്ഷെ സ്റ്റാവഞ്ചർ നോർവേയിലെ മൂന്നാമത്തെ ഏറ്റവും വലിയ നഗരമാണ്. 2000 ത്തോളം ഇന്ത്യക്കാർ മാത്രമുള്ള ഈ നഗരത്തിൽ ദക്ഷിണേന്ത്യൻ വിഭവങ്ങൾക്ക് മാത്രമായി ഒരു ഭക്ഷണശാല നടത്തുന്നതിലെ വെല്ലുവിളികൾ ഏറെയാണെന്നും നിതീഷ് കാമത്ത് പറയുന്നു. വിഭവങ്ങൾക്കാവശ്യമുള്ള ചേരുവകൾ പലതും ഇവിടെ എളുപ്പത്തിൽ ലഭ്യമല്ല. വെണ്ടക്കയും മുരിങ്ങയ്ക്കയും വാഴയിലയുമെല്ലാം പുറത്ത് നിന്ന് എത്തിക്കണം. എന്നാലും വിദേശികൾക്ക് ഇന്ത്യൻ ഭക്ഷണ വൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്നതിൽ തങ്ങൾക്ക് അഭിമാനമേയുള്ളുവെന്നും നിതീഷ് പറയുന്നു.

Kumar Samyogee

Recent Posts

അഫ്‌ഗാൻ ആരോഗ്യ മന്ത്രി മൗലവി നൂർ ജലാൽ ജലാലി ദില്ലിയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം

ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…

5 hours ago

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

9 hours ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

10 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

11 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

11 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

11 hours ago