നേപ്പാളിൽ പുതുതായി ഉയർന്ന ക്രിസ്ത്യൻ പള്ളികളിലൊന്ന്
കാഠ്മണ്ഡു : ഇന്ന് ലോകത്ത് ഏറ്റവും വേഗത്തിൽ വികസിച്ചു കൊണ്ടിരിക്കുന്ന ക്രിസ്ത്യൻ സമൂഹങ്ങളിലൊന്നാണ് നേപ്പാളിലേത്. ആളുകളെ മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യുക എന്നത് നേപ്പാളിൽ നിയമവിരുദ്ധമാണ്, എന്നാൽ ക്രിസ്ത്യൻ വിശ്വാസം പ്രചരിപ്പിക്കാൻ മിഷണറിമാർ നിയമവെല്ലുവിളികൾക്കിടയിലും തയ്യാറാണ്.
പുതുതായി പരിവർത്തനം ചെയ്യപ്പെട്ടവരുടെ കൈകൾ ഉയർത്തിയുള്ള പ്രാർത്ഥന ഹിമാലയത്തിന്റെ താഴ്‌വരയിലുള്ള ഝാർലാങ് ഗ്രാമത്തിലെ സ്ഥിരം കാഴ്ചയായി മാറുകയാണ്. പുരാതന ആത്മീയ ആചാരമായ ലാമ വിശ്വാസം പിന്തുടരുന്ന തദ്ദേശീയരായ തമാങ് സമൂഹത്തിൽ നിന്നുള്ളവരാണ് ഇത്തരത്തിൽ മത പരിവർത്തനത്തിനു വിധേയമായവരിൽ ഭൂരിഭാഗവും.
തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് വടക്ക്-പടിഞ്ഞാറുള്ള ധാഡിംഗ് ജില്ലയിൽ കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ 70 ഓളം പള്ളികളാണ് പുതുതായി സ്ഥാപിക്കപ്പെട്ടത്. ഇതിനായി കൊറിയൻ പള്ളികളാണ് സാമ്പത്തിക സഹായം നൽകുന്നത്.
ദേശീയ ക്രിസ്ത്യൻ കമ്മ്യൂണിറ്റി സർവേയിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത് ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള രാജ്യത്ത് ഇപ്പോൾ 7,758 പള്ളികളാണുള്ളത് എന്നാണ് .
ഈ പരിവർത്തനത്തിന് പിന്നിൽ വലിയ പങ്കു വഹിക്കുന്നത് ദക്ഷിണ കൊറിയയാണ്. കൊറിയൻ വേൾഡ് മിഷൻ അസോസിയേഷന്റെ കണക്കനുസരിച്ച്, ലോകത്തെ ഏറ്റവും കൂടുതൽ മിഷണറിമാരെ അയയ്ക്കുന്ന രാജ്യങ്ങളിലൊന്നായി നേപ്പാൾ മാറിയിരിക്കുന്നു
മിഷണറിമാർ ദക്ഷിണ കൊറിയക്കാരാണ്, ഹിന്ദു രാജ്യവും ഭഗവാൻ ബുദ്ധന്റെ ജന്മസ്ഥലവുമായ നേപ്പാളിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ക്രിസ്ത്യൻ സമൂഹങ്ങളിലൊന്ന് കെട്ടിപ്പടുക്കാൻ അവർ ശ്രമിക്കുന്നു .
നേപ്പാളിലെ ക്രിസ്ത്യൻ സംഖ്യകളിലെ കുതിച്ചുചാട്ടത്തിൽ ഭൂരിഭാഗവും ദളിതർ എന്ന് സ്വയം വിളിക്കുന്ന – പരമ്പരാഗതമായി ഹിന്ദു ജാതി ശ്രേണിയുടെ താഴെയുള്ളവരാണ്. ദാരിദ്ര്യത്തിൽ നിന്നും വിവേചനത്തിൽ നിന്നും രക്ഷപ്പെടാനുള്ള അവസരമായി അവർ മതപരിവർത്തനത്തെ കാണുന്നു .
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…