'Speaker should apologize to believers'; The name calling procession started in front of the Legislative Assembly under the leadership of BJP
തിരുവനന്തപുരം: മിത്ത് വിവാദത്തിൽ സ്പീക്കർ വിശ്വാസികളോട് മാപ്പ് പറയണമെന്നുറച്ച തീരുമാനവുമായി ബിജെപി മുന്നോട്ട്. നിയമസഭയ്‌ക്ക് മുൻപിൽ നാമജപഘോഷയാത്ര ആരംഭിച്ചു. യുഡിഎഫ് സിപിഎമ്മുമായി ചേർന്ന് പ്രശ്നം ഒത്തുതീർപ്പാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഹിന്ദുക്കളുടെ പ്രധാന ദൈവമായ ഗണപതിയെ അധിക്ഷേപിച്ചിട്ടും പ്രതിപക്ഷത്തിന് അനക്കമില്ല. കാക്ക ചത്താൽ പോലും നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകുന്ന പ്രതിപക്ഷം ഹിന്ദുക്കളുടെ പ്രധാന ദൈവമായ ഗണപതിയെ അധിക്ഷേപിച്ചിട്ടും നോട്ടീസ് കൊടുക്കാൻ തയ്യാറാവാത്തത് വോട്ട്ബാങ്ക് രാഷ്‌ട്രീയ താത്പര്യമുള്ളത് കൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
സ്പീക്കർ എ എൻ ഷംസീറിന്റെ പരാമർശത്തിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആർഎസ് രാജീവ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഹിന്ദു ദൈവ സങ്കൽപ്പങ്ങൾക്കെതിരെ ഷംസീർ നടത്തിയ പ്രസ്താവന ഹിന്ദു മതത്തെയും ആചാരങ്ങളെയും അധിക്ഷേപിക്കുന്നതാണെന്ന് ഹർജിയിൽ പറയുന്നു. ഷംസീറിന്റെ നടപടി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാവിരുദ്ധവുമാണ്. ഷംസീറിന്റെ പ്രസ്താവന വിശ്വാസിയെന്ന നിലയിൽ വേദനയുണ്ടാക്കി. ഇന്ത്യൻ ശിക്ഷാ നിയമം 153 എ, 295എ, 298, 109 വകുപ്പുകൾ അനുസരിച്ച് ഷംസീർ ചെയ്തത് ശിക്ഷാർഹമാണെന്നും ഹർജിയിൽ പറയുന്നു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…