politics

മടിയിൽ കനമുള്ളതുകൊണ്ടാണോ മുഖ്യമന്ത്രിക്ക് ഭയം ? പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ല; കോൺഗ്രസിന്റെ മടിയിലും കനമുണ്ടോ ? മാസപ്പടി വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ.

മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരായ മാസപ്പടി വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് മാസപ്പടി വിവാദം. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഉയർന്ന ഗുരുതര ആരോപണത്തിൽ പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ല. ഒത്തുതീർപ്പ് രാഷ്‌ട്രീയത്തിന്റെ പ്രകടമായ ഉദാഹരണമാണിതെന്ന് വി. മുരളീധരൻ പറഞ്ഞു.

മടിയിൽ കനമുള്ളതുകൊണ്ടാണോ മുഖ്യമന്ത്രിക്ക് ഭയം ? അതോ കോൺഗ്രസിന്റെ മടിയിലും കനമുണ്ടോയെന്നും, അതുകൊണ്ടാണോ അവർക്കും ഭയമുള്ളതെന്ന് വ്യക്തമാക്കണമെന്നും വി. മുരളീധരൻ പറഞ്ഞു. ഏറ്റവും നാണംകെട്ട രീതിയിൽ മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താനാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയത്. പ്രതിപക്ഷത്തിന് ആർജവമില്ല, തന്റേടമില്ല എന്നുള്ളത് ഇതിലൂടെ വ്യക്തമാണെന്നും കേന്ദ്രമന്ത്രി തുറന്നടിച്ചു. അതേസമയം, വി.ഡി സതീശനും കുഞ്ഞാലിക്കുട്ടിയുമൊക്കെ ഈ വിഷയത്തിൽ മറുപടി പറയേണ്ടത് കൊണ്ടാണ് പ്രതിപക്ഷം മൗനം തുടരുന്നത്. കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിന് പകരം ഇത്തരത്തിലുള്ള ബന്ധത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. പരസ്പരം ഏറ്റുമുട്ടുന്ന പ്രഹസനം അവസാനിപ്പിച്ചു കൊണ്ട് പുതുപ്പള്ളിയിൽ ഒരു സ്ഥാനാർത്ഥിയെ നിർത്തണമെന്നും വി.മുരളീധരൻ വ്യക്തമാക്കി.

B4 Admin

Recent Posts

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

4 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

18 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

19 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

19 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

19 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

19 hours ago