Pinarayi-Vijayan
തിരുവനന്തപുരം:കേരളാ പോലീസിനെതിരെ നിരന്തരം പരാതികളും ആരോപണങ്ങളും ഉയരുന്ന സാഹചര്യത്തിൽ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇന്ന് (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നിന് ക്ലിഫ് ഹൗസിൽ വച്ച് യോഗം നടക്കുകയാണ്.
ഉന്നതതല യോഗത്തിൽ സംസ്ഥാന പോലീസ് മേധാവി, ഹെഡ് ക്വാട്ടേഴ്സിലെ എഡിജിപിമാര്‍ എന്നിവര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
പുതുവത്സര തലേന്ന് കോവളത്ത് വിദേശിയെ അവഹേളിച്ച സംഭവം രാജ്യാന്തര തലത്തിൽ തന്നെ വാർത്തയായിരുന്നു. ഇത് പോലീസിനെതിരെ വ്യാപക പരാതികൾക്കിടയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ, ഏറ്റവും ഒടുവിലായാണ് ഇപ്പോൾ ട്രെയിനിൽ ഉണ്ടായ സംഭവം.
കണ്ണൂർ മാവേലി എക്‌സ്പ്രസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്‌തെന്നാരോപിച്ച് ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ മര്‍ദ്ദിച്ചതായാണ് പരാതി. എഎസ്‌ഐ പ്രമോദാണ് ട്രെയിനിൽ വെച്ച് യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയത്.
യാതൊരു പ്രകോപനവുമില്ലാതെ എഎസ്‌ഐ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേർത്തിരിക്കുന്നത്.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…