India

സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന് പിന്നിൽ പാകിസ്ഥാൻ? സാമ്പത്തിക സ്രോതസ്സ് കുഴൽപ്പണം; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

കോഴിക്കോട്: സംസ്ഥാനത്ത് കോഴിക്കോട് ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിൽ കണ്ടെത്തിയ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിന്റെ മുഖ്യ സാമ്പത്തിക സ്രോതസ് കുഴൽപ്പണമായിരുന്നെന്ന് കണ്ടെത്തൽ. ബംഗളൂരു പോലീസിന്റെ പിടിയിലായ മലപ്പുറം സ്വദേശിയായ ഇബ്രാഹിന്റെ ലാപ്‌ടോപ്പ് ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് ഇതുസംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. ഒന്നരക്കോടിയോളം രൂപയുടെ ഉപകരണങ്ങളാണ് ഇത്തരം സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ സ്ഥാപിക്കുന്നതിന് വേണ്ടി ഇബ്രാഹിം രാജ്യത്തിന്റെ പല ഭാഗത്തും വിതരണം ചെയ്തിരിക്കുന്നത്. ഈ ടെലിഫോൺ എക്സ്ചേഞ്ചുകളിൽ ജോലി ചെയ്തിരുന്നവർക്ക് മാസം തോറും 80,000 രൂപയായിരുന്നു ഇബ്രാഹിം ശമ്പളമായി നൽകിയിരുന്നത്.

എന്നാൽ ഇത്രയേറെ പണം ഇബ്രാഹിമിന്റെ പക്കൽ എവിടെ നിന്നും വന്നു എന്ന് അന്വേഷിച്ചപ്പോഴാണ് കുഴൽ പണത്തെ കുറിച്ച് അറിവ് ലഭിക്കുന്നത്. രാമനാട്ടുകര സ്വര്‍ണക്കടത്ത് സംഘം ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്നതും സമാന്തര ടെലിഫോണ്‍ സംവിധാനം ആയിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. .

ബംഗളൂരു, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി സമാന്തര ടെലിഫോൺ എക്‌സചേഞ്ചുകൾ സ്ഥാപിക്കുന്നതിനായി സംഘത്തിന് ഇതുവരെ ചെലവ് വന്നത് പത്ത് കോടി രൂപയാണ്. സ്വർണ്ണക്കടത്ത്-ഹവാല സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് പോലീസ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. ഫോറൻസിക് പരിശോധനയുടെ ഫലം വരുന്ന മുറയ്‌ക്ക് സംഭവത്തിന്റെ ദുരൂഹതകൾ അയയുമെന്നാണ് പോലീസിന്റെ നിഗമനം.

അതേസമയം ഈ വിഷയത്തിൽ അന്വേഷണ സംഘത്തിന്റ ഓരോ ദിവസത്തേയും കണ്ടെത്തലുകൾ ഞെട്ടിപിക്കുന്നതാണ്. വിദേശത്ത് നിന്ന് ആപ്ലിക്കേഷന്‍വഴി വരുന്ന കോളുകള്‍ ചൈനീസ് ഉപകരണങ്ങളുടെ സഹായത്തോടെ ലോക്കല്‍ കോളുകളാക്കി മാറ്റുകയാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ ചെയ്യുന്നത്. കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ വഴി വന്നതാകട്ടെ പാകിസ്ഥാന്‍, ചൈന ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കോളുകള്‍. ഇതിനായി പാകിസ്ഥാനിലേക്ക് മാത്രം 64 റൂട്ടുകള്‍ വിറ്റിരുന്നതായി പിടിയിലായ ഇബ്രാഹിം സമ്മതിച്ചു. ഇതുവഴി ഇരുപത് ലക്ഷം രൂപ കിട്ടി. ഇബ്രാഹിം പാകിസ്ഥാന്‍കാരുമായി നടത്തിയ ചാറ്റിന്റ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ സൈനിക കേന്ദ്രത്തിലേക്ക് പാകിസ്ഥാനില്‍ നിന്ന് കോളുകള്‍ വന്നിരുന്നതായി നേരത്തെ ബെംഗളൂരു സമാന്തര ടെലിഫോണ്‍ എക്സ്ചേ‍ഞ്ച് കേസിന്റ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അതിലെയും മുഖ്യപ്രതി ഇബ്രാഹിമാണ്. അന്ന് അന്വേഷണത്തിന്റ ഭാഗമായി പിടിച്ചെടുത്ത ലാപ്ടോപും സിംകാര്‍ഡുകളും പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ബെംഗളൂരുവിലേക്ക് പോയത്. ചൈനയില്‍ രണ്ട് സ്ത്രീകളുടെ പേരിലാണ് പോര്‍ട്ടുകള്‍ നല്‍കിയിരിക്കുന്നത്. കൊയിലാണ്ടിയില്‍ സ്വര്‍ണ കാരിയറായ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഘവും ആശയവിനിമയത്തിലായി സമാന്തര ടെലിഫോണ്‍ സംവിധാനം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്നവരുടെ ഫോണ്‍കോളുകള്‍ സൈബര്‍ സെല്ലിന്റ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Share
Published by
B4 Admin

Recent Posts

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

3 minutes ago

കാമുകിക്കൊപ്പം ഭര്‍ത്താവ്, ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് നൂറു മീറ്ററോളം വാഹനം ഓടിച്ചു. മീററ്റില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…

56 minutes ago

വിമാനം തകര്‍ക്കാനാണ് ആഗ്രഹിച്ചത്. മരണത്തെ ഭയമില്ല. ഹമാം അല്‍ ഹമ്മാമിയുടെ മൊഴി പുറത്ത്

ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…

1 hour ago

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…

4 hours ago

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

7 hours ago

അമേരിക്കയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഭക്തരും പൂജാരിമാരും ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം നടന്നത്

അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…

8 hours ago