Thursday, October 15, 2026

കരിപ്പൂര്‍ സ്വര്‍ണകവര്‍ച്ച കേസ്; അന്വേഷണ സംഘത്തെ കൊലപ്പെടുത്താന്‍ പ്രതികള്‍ ആസൂത്രണം നടത്തി; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തെ വാ​ഹ​ന​മി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ പ​ദ്ധ​തിയിട്ടി​രു​ന്നു​വെ​ന്ന് പൊലീസ്. രേഖകളില്ലാത്ത വാഹനം ഉപയോഗിച്ച് കൊലപ്പെടുത്താൻ ആയിരുന്നു പദ്ധതി. കേസില്‍ അറസ്റ്റിലായ കൊടുവള്ളി സ്വദേശി റിയാസിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഈ നിർണായക വിവരം പോലീസിന് ലഭിച്ചത്.

സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിക്കയച്ച വാട്‌സാപ്പ് സന്ദേശത്തിലാണ് റിയാസ് എന്ന കുഞ്ഞീതു കൊലപാതകപദ്ധതിയെപ്പറ്റി പറയുന്നത്. തുടര്‍ന്ന് റിയാസിനെ ചോദ്യം ചെയ്ത പൊലീസ് കൊലപാതക പദ്ധതിയുടെ കാര്യം സ്ഥിരീകരിക്കുകയായിരുന്നു.

തൃശൂര്‍ നിന്ന് നമ്പറും മറ്റ് രേഖകളും ഇല്ലാത്ത ലോറി എത്തിച്ച് അന്വേഷണ സംഘത്തെ കൊലപ്പെടുത്താന്‍ ആയിരുന്നു പ്രതികള്‍ പദ്ധതി ഇട്ടിരുന്നത്. അതേസമയം സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയെയും നേരത്തെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles