Speeding is humiliating! School bus and bike collide, two injured
വെള്ളറട: സ്കൂള്‍ ബസും അമിതവേഗത്തില്‍ വന്ന ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്. തമിഴ്നാട് കൊളവിള സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4.45-ഓടെ കലുങ്ക് നട ജംഗ്ഷന് സമീപമായിരുന്നു അപകടമുണ്ടായത്.
വെള്ളറടയിലേക്ക് വരികയായിരുന്ന മാര്‍ ബസേലിയോസ് സ്കൂള്‍ വാനില്‍ വെള്ളറടയില്‍ നിന്ന് പനച്ചമൂട്ടിലേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. അമിത വേഗത്തില്‍ ബൈക്ക് വരുന്നതു കണ്ട് സ്കൂള്‍ ബസ് ബ്രേക്കിട്ടു നിര്‍ത്തി. എന്നാൽ, എതിരെ നിന്നു വരികയായിരുന്ന ബൈക്ക് നിർത്താൻ ശ്രമിച്ചെങ്കിലും വളരെ ദൂരം നിരങ്ങിപ്പോയശേഷം സ്കൂള്‍ ബസിന്റെ അടിയില്‍ അകപ്പെടുകയായിരുന്നു.
അപകടത്തില്‍പ്പെട്ട ഇരു വാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരായ രണ്ടുപേരെയും കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരാളുടെ തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്. ഒരു യാത്രക്കാരന്റെ കാലിനു പൊട്ടൽ സംഭവിച്ചിട്ടുള്ളതായി വെള്ളറട പോലീസ് പറഞ്ഞു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…