Kerala

കായിക താരങ്ങൾക്ക് സര്‍ക്കാര്‍ സര്‍വ്വീസുകളിൽ നിയമനം ഉടൻ ; 409 പേര് അടങ്ങുന്ന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: അന്താരാഷ്ട്ര, ദേശീയ തലങ്ങളിലുള്ള മത്സരങ്ങളില്‍ മികവ് തെളിയിച്ച കായിക താരങ്ങളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 248 കായിക താരങ്ങളെ നിയമിക്കുന്നതിനുള്ള റാങ്ക്‌ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിന്റെയും കായിക വകുപ്പ് ഡയറക്‌ട്രേറ്റിന്റെയും വെബ്‌സൈറ്റുകളിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മെയിന്‍ ലിസ്റ്റിലും റിസര്‍വ് ലിസ്റ്റിലുമായി 409 പേരുടെ പട്ടിക പുറത്ത് വിട്ടിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ നിയമനങ്ങള്‍ മുടങ്ങിയതായിരുന്നു. ഒരു വര്‍ഷം 50 കായികതാരങ്ങള്‍ എന്ന കണക്കിലാണ് നിയമിക്കേണ്ടിയിരുന്നത്.

ജോലി നല്‍കുന്നതിനായി വ്യക്തിഗത ഇനങ്ങളില്‍ നേട്ടം കൈവരിച്ച 25 പേരെയും ടീമിനങ്ങളില്‍ നേട്ടം കൈവരിച്ച 25 പേരെയുമാണ് തിരഞ്ഞെടുക്കുക. മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്നര്‍ രണ്ട് ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ളവരെ ആദ്യം ഏത് ലിസ്റ്റിലാണോ ഇടം നേടിയത്, ആ ലിസ്റ്റ് അനുസരിച്ചാണ് പരിഗണിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതിന് പുറമേ 35 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും, കായിക രംഗത്ത് നിന്ന് വിരമിക്കുന്നവര്‍ക്കും മുന്‍ഗണന നല്‍കും.

admin

Recent Posts

“ഫ്യൂച്ചർ സെൻസ് ! +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പരിപാടിയുമായി ഭാരതീയ വിചാര കേന്ദ്രം ; ദ്വിദിന പരിപാടിക്ക് ശനിയാഴ്ച തുടക്കം

+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…

11 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്കെതിരെ കേസെടുത്തു !

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പെൺകുട്ടിയുടെ…

16 mins ago

ആവേശം ഉയർത്തുന്ന പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രി അമിത് ഷാ|AMITHSHA

ബീഹാറിൽ വോട്ടർമാരെ ഇളക്കി മറിച്ച് ബിജെപി യുടെ വമ്പൻ പ്രഖ്യാപനം! #amitshah #sitadevi #bihar #bjp

58 mins ago

വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ചു ! ദാരുണ സംഭവം രാജസ്ഥാനിലെ കോട്ടയിൽ

കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…

1 hour ago

കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി തട്ടിപ്പ്! മൂന്ന് പേർ അറസ്റ്റിൽ ; പിടിയിലായത് സംഘത്തിൽ നിന്നും തട്ടിയെടുത്ത പണയസ്വർണം ദേശസാത്കൃത ബാങ്കിൽ പണയം വെച്ചവർ

കാസർഗോഡ് : കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റിയിൽ ഭരണസമിതിയെയും അംഗങ്ങളെയും വഞ്ചിച്ച് സെക്രട്ടറി കോടികൾ തട്ടിപ്പ് നടത്തിയ…

2 hours ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

2 hours ago