പ്രശസ്ത ഹോളിവുഡ് ഇതിഹാസ താരം ആല്‍ബര്‍ട്ട് ഫിന്നി അന്തരിച്ചു. 82 വയസായിരുന്നു. റോയല്‍ മാസ്ഡെന്‍ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം മരിച്ചതെന്ന് കുടുംബം പ്രസ്താവനയില്‍ അറിയിച്ചു. വൃക്കയില്‍ അര്‍ബുധം ബാധിച്ച് 2011 മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. ഷേക്സ്പീരിയന്‍ നാടകങ്ങളിലൂടെ അഭിനയം തുടങ്ങിയ അദ്ദേഹം 1960ല്‍ ‘ദ എന്റര്‍ടെയിനര്‍’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.
ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ ‘സാറ്റര്‍ഡെ നൈറ്റ് ആന്റ് സണ്ടെ മോണിങ്’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവായത്. ഏറെ ജനപ്രീതി നേടിയ ചിത്രം അക്കാലത്തെ ‘ആന്‍ഗ്രി’ സിനിമാ വിഭാഗത്തില്‍ മുന്നില്‍ നിന്നു. സിനിമയിലെ ‘ആന്‍ഗ്രി യംങ് മാന്‍’ എന്ന വിശേഷണത്തിനും അദ്ദേഹം അര്‍ഹനായി. നാല് തവണയാണ് അദ്ദേഹം ഓസ്കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. എന്നാല്‍ പുരസ്കാരം ലഭിച്ചില്ല.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…