Kerala

പരാജയപ്പെട്ട ഇടത്​ എംഎൽഎമാരും മുഖ്യമന്ത്രിയും രാജിവയ്ക്കണം: ശ്രീധരന്‍പിള്ള

തിരുവന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ്​ ശ്രീധരൻപിള്ള. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇടത്​ എംഎൽഎമാരും രാജിവെക്കണം​. എംഎല്‍എമാരായ വീണാ ജോര്‍ജും, എ പ്രദീപ് കുമാറും അവരവരുടെ മണ്ഡലത്തില്‍ പിന്നിലായി. ഇവര്‍ രാജിവയ്ക്കുന്നതാണ്​ നല്ലത്​. ജനങ്ങൾക്ക്​ ഇടത്​ എംഎൽഎമാരിലുള്ള വിശ്വാസം നഷ്​ടമായതുകൊണ്ടാണ്​ അവർ പരാജയപ്പെട്ടത് എന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

അതേസമയം കേരളത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കാലതാമസമുണ്ടായെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കാന്‍ താന്‍ താത്പര്യപ്പെട്ടിരുന്നില്ല. തിരുവനന്തപുരത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും കോട്ടമുണ്ടായോ എന്ന് പരിശോധിക്കും. തിരുവനന്തപുരത്ത് വോട്ട് കുറഞ്ഞുവെന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമലയെ രാഷ്ട്രീയ കമ്പോളത്തില്‍ വില്‍പന ചരക്കാക്കിയിട്ടില്ല. വിശ്വാസികളുടെ സമരത്തിന് പാര്‍ട്ടി കലവറയില്ലാത്ത പിന്തുണ നല്‍കുകയായിരുന്നു. അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. ശബരിമല ആത്മാവുമായി ബന്ധപ്പെട്ട വിഷയമാണെന്നും അതില്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മത ധ്രുവീകരണം ഉണ്ടായിട്ടുണ്ടെന്നാണ് സിപിഎം പറയുന്നത്. അത് നടത്തിയത് കോണ്‍ഗ്രസാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തില്‍ ബിജെപി പരാജയപ്പെട്ടു എന്ന് പറയുന്നതില്‍ അര്‍ഥമില്ല. കേരളത്തിലെ 19 സീറ്റുകളിലും വോട്ട് വിഹിതത്തില്‍ മുന്നേറ്റമുണ്ടായിട്ടുണ്ട്. വരുന്ന ഉപതിരഞ്ഞെടുപ്പിനെ ഗൗരവത്തോടെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

B4 Admin

Recent Posts

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

1 hour ago

പ്രതിസന്ധികള്‍ക്കിടയിലും കരുത്തുകാട്ടി ഭാരതം. മോദിയുടെ ഊര്‍ജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…

3 hours ago

കേരളത്തിലെ സഹകരണ മാതൃകയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. സഹകരണ മന്ത്രിയ്ക്ക് ദില്ലിയിലേക്ക് ക്ഷണം. അമിത് ഷായുടെ മുന്നില്‍ കരുവന്നൂര്‍ വിഷയം ഉന്നയിച്ച് സുരേഷ് ഗോപി

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…

3 hours ago

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

10 hours ago

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

11 hours ago

ആഡംബര റീലുകളില്‍ വീണത് കോടികള്‍. ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിയുടെ വിദേശ ജോലി തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥ

വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…

12 hours ago