Janmashtami 2021
തിരുവനന്തപുരം: കൃഷ്ണ ഭക്തിയുടെ നിറവിൽ ഇന്ന് ജന്മാഷ്ടമി. ഭഗവാന്റെ അവതാരദിനമായ അഷ്ടമി രോഹിണിയാണ് ഇന്ന്. കേരളത്തിൽ ഈ ദിവസം ശ്രീകൃഷ്ണ ജയന്തിഎന്നാണ് അറിയപ്പെടുന്നത്. ചിങ്ങത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേര്‍ന്നദിവസം അര്‍ധരാത്രിയിലാണ് ശ്രീകൃഷ്ണഭഗവാന്‍ ഭൂമിയിൽ അവതരിച്ചത്. മഹാവിഷ്ണുവിന്റെ അവതാരമാണ് ശ്രീകൃഷ്ണൻ. അഷ്ടമി രോഹിണിയായ ഇന്നേദിവസം വ്രതാനുഷ്ഠാനങ്ങളോടെ കഴിയുകയും ഭഗവാനെ ഭജിക്കുകയും ചെയ്താല്‍ ജീവിത വിജയം കൈവരുമെന്നാണ് വിശ്വാസം. മാത്രവുമല്ല, അഷ്ടമിരോഹിണി ദിവസത്തെ ശ്രീകൃഷ്ണ പൂജ ദുരിതങ്ങളില്‍നിന്ന് മോചനം നേടുന്നതിനും ശത്രുശല്യം അകറ്റുന്നതിനും ജീവിതത്തിലെ തിരിച്ചടികളില്‍നിന്നും മോചനം ലഭിക്കുന്നതിനും ഉത്തമമാണ്.
അതേസമയം ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പതിനായിരം കേന്ദ്രങ്ങളിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭായാത്രകള്‍ സംഘടിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ഒരുക്കിയിട്ടുള്ളത്. കൃഷ്ണ വേഷമണിഞ്ഞ കുട്ടികള്‍ ഓരോ വീടുകള്‍ക്ക് മുന്നിലും ഒത്തു കൂടിയാണ് ശോഭായാത്രയിൽ ഭാഗമാകുന്നത്. കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടാകും. ആറു മണിക്കു നടക്കുന്ന സാംസ്കാരിക പരിപാടിയിൽ വെർച്യുൽ സംവിധാന വഴി കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരും മത-സാംസ്കാരിക നേതാക്കളും സാംസ്കാരിക സമ്മേളത്തിൽ പങ്കെടുക്കും.
അഷ്ടമി രോഹിണി സദ്യ
ആറന്മുളയിൽ ഇന്ന് അഷ്ടമി രോഹിണി മഹാസദ്യ ആചാരപ്രകാരമുള്ള ചടങ്ങുകളോടെ നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ 3 പള്ളിയോടങ്ങളിലായി എത്തുന്ന 120 പേർക്ക് മാത്രമാണ് വള്ള സദ്യ ഒരുക്കുന്നത്.പൊതു ജനങ്ങൾക്ക് പ്രവേശനമില്ല. ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്ക് ശേഷമാണ് വള്ളസദ്യ. തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ.വാസു ഉദ്ഘാടനം ചെയ്യും. മാരാമൺ, കോഴഞ്ചേരി, കീഴ് വന്മഴി പള്ളിയോടങ്ങളാണ് ചടങ്ങുകളിൽ പങ്കെടുക്കുന്നത്.
അഷ്ടമിരോഹിണി വ്രതം
അഷ്ടമിരോഹിണി വ്രതം തലേദിവസം മുതല്‍ ആരംഭിക്കണം. മത്സ്യമാംസാദികള്‍ പൂര്‍ണമായും ഉപേക്ഷിക്കണം. ലഘുഭക്ഷണമാണ് കഴിക്കേണ്ടത്. ബ്രഹ്മചര്യം പാലിക്കുകയും വേണം. അഷ്ടമിദിവസവും ഇതു തന്നെ തുടരണം. വ്രതദിവസം വിഷ്ണുക്ഷേത്രത്തിലോ ശ്രീകൃഷ്ണ ക്ഷേത്രത്തിലോ ദര്‍ശനം നടത്തണം.
രാവിലെയും വൈകിട്ടും വിഷ്ണു സഹസ്രനാമം ജപിക്കണം. കൂടാതെ ഭഗവദ് നാമം ജപിക്കുകയും ചെയ്യണം. അഷ്ടമിരോഹിണിയുടെ പിറ്റേദിവസം രാവിലെ ക്ഷേത്രദര്‍ശനം നടത്തിയ ശേഷം മന്ത്രങ്ങള്‍ ജപിച്ച് തീര്‍ഥം സേവിച്ചശേഷം വ്രതം അവസാനിപ്പിക്കണം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…