Friday, May 31, 2024
spot_img

ഉണ്ണിക്കണ്ണന്റെ ജന്മദിനം ആഘോഷിക്കാനൊരുങ്ങി കേരളം ; ശ്രീകൃഷ്ണജയന്തിയ്ക്ക് ഇത്തവണ 15 ലക്ഷം വീടുകളില്‍ അമ്പാടിമുറ്റം ഒരുങ്ങും

ഇത്തവണത്തെ ശ്രീ കൃഷ്ണ ജയന്തി ആഘോഷിക്കാൻ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അയല്‍പക്കത്തെ നാല് ഭവനങ്ങള്‍ ചേര്‍ന്ന് ഒരുക്കുന്ന അമ്പാടിമുറ്റത്താകും ശോഭയാത്രകള്‍ നടത്തുക. ബാലഗോകുലം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ ഇതിന്റെ നിര്‍ദേശങ്ങള്‍ നേരത്തെ നല്‍കി കഴിഞ്ഞു. ഗോകുല ഭവനങ്ങളിലും ശോഭയാത്രയില്‍ പതിവായി പങ്കെടുത്ത വരുന്ന ശ്രീകൃഷ്ണ ഭവനങ്ങളിലും ഉറി, ഊഞ്ഞാല്‍ എന്നിവ അലങ്കരിച്ച് അമ്പാടി മുറ്റം ഒരുങ്ങും.

അതേസമയം കേരളത്തില്‍ മായഗോകുലങ്ങള്‍ എന്ന് അറിയപ്പെടുന്ന 1754 ഓണ്‍ലൈന്‍ ബാലഗോകുലങ്ങളിലൂടെയും ശോഭയാത്രകളില്‍ പതിവായി പങ്കെടുത്ത് വരുന്ന ശ്രീകൃഷ്ണ ഭക്തരുടെയും, വിവിധ ഹൈന്ദവ സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ തെരഞ്ഞെടുത്ത 7500 സ്ഥലങ്ങളില്‍ 15 ലക്ഷം അമ്പാടിമുറ്റം ഒരുക്കി ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

കൂടാതെ അയല്‍പക്കത്തെ നാല് ഭവനങ്ങളില്‍ നിന്ന് രാധകൃഷ്ണ വേഷമണിഞ്ഞ് വരുന്ന കുട്ടികളെ സ്വാഗതം ചെയ്യുകയും അമ്പാടിമുറ്റത്ത് ഉറിയടിയും ഊഞ്ഞാലാട്ടവും കൃഷ്ണപൂക്കളവും ഗോപികാ നൃത്തവും നടക്കും. അമ്പാടിമുറ്റം ഒരുക്കുന്ന ഭവനത്തിലെ അമ്മ, യെശോദ എന്ന സങ്കല്‍പ്പത്തില്‍ രാധാകൃഷ്ണ വേഷമണിഞ്ഞ് വരുന്ന ബാലികാബാലന്മാര്‍ക്ക് അവില്‍ പ്രസാദം നല്‍കും.

മാത്രമല്ല ഈ മാസം 26ന് ആരംഭിച്ച ആഘോഷ പരിപാടികളുടെ ഭാഗമായി ‘വിഷാദം വെടിയാം, വിജയം വരിയ്ക്കാം’ എന്ന സന്ദേശം നല്‍കി ഓണ്‍ലൈന്‍ വഴി ഓരോ താലൂക്കിലും ശ്രീകൃഷ്ണ ഭക്തജനസംഗമവും സാംസ്‌കാരിക പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഇതിനു പുറമേ ഗോപാല ഭവനങ്ങളില്‍ ചെന്ന് ഗോപൂജ, ഗോപാലവന്ദനം എന്നിവയും ആഘോഷ പരിപാടികളും നടക്കും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles