Kerala

ഭാരതത്തിന്റെ വായു ശ്വസിച്ച്, അന്നം കഴിച്ച് നാടിനെ അപമാനിക്കുന്ന ഈ രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തണം: ആഞ്ഞടിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: തമിഴ്നാട്ടിലെ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലികയും 13 സൈനികരും ആന്തരിച്ചപ്പോൾ സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്ന ആഹ്ളാദ പ്രകടനത്തിനെതിരെ ശക്തമായി പ്രതികരിച്ച് പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി.

രാജ്യത്ത്‌ മഹാന്മാർക്ക്‌ മരണം സംഭവിക്കുമ്പോൾ അത് ആഘോഷിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ബിപിൻ റാവത്തിന്റെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ മലയാളികളുൾപ്പെടെ പലരും യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെട്ട് സന്തോഷിക്കുകയും അപകടത്തെ ഒരു ആഘോഷമാക്കി മാറ്റുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. ഇത് തന്നെ അത്യധികം ദുഃഖിപ്പിച്ചതായും ഒരിക്കലും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…

“രാജ്യത്തിന് ഇന്ന് കറുത്ത ദിനമാണ്. കഴിഞ്ഞ ദിവസത്തെ ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ പത്നിയുമടക്കം 13 പേര്‍ ഈ ഭൂമി വിട്ടുപോയിരിക്കുകയാണ്. ആദ്യമായിട്ടായിരുന്നു ഭാരതത്തിന് ഒരു സംയുക്ത സൈനിക മേധാവിയെ ലഭിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത ആഘോഷമാക്കിയ പലരുടെയും പ്രതികരണങ്ങള്‍ അത്യധികം നടുക്കത്തോടെയാണ് കാണേണ്ടി വന്നത്. ഇത്തരക്കാരെ പിടികൂടി പോലീസ് കേസെടുക്കാന്‍ തയ്യാറാകണം.”

“എല്ലാ ഭാരതീയരും സംഘടിച്ച് ഈ രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തണം. ഭാരതത്തിന്റെ വായുവും അന്നവും കഴിച്ചുകൊണ്ട് രാജ്യത്തെ തന്നെ അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുന്നവര്‍ ക്രിമിനലുകളാണ്. അവരെ കണ്ടെത്തി കേസെടുക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയും വേണം, ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സൈബര്‍ പോലീസ് ഇവരെ കണ്ടെത്തി നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നും ശ്രീകുമാരന്‍ ആവശ്യപ്പെട്ടു.”

admin

Recent Posts

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

5 mins ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

11 mins ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

15 mins ago

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

41 mins ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സത്യരാജ് മോദിയായെത്തും; ബയോ ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…

1 hour ago

വിവാദം തീരുന്നില്ല! ഇടതു ചായ്‌വുള്ള ഒരാൾ ഗണഗീതം ഉദ്ധരിക്കുകയില്ലെന്ന് ഡോ. എൻ.ആർ ഗ്രാമപ്രകാശ്;പോസ്റ്റിന് മറുപടിയുമായി ദീപയും

കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെ​ടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…

2 hours ago