ayyappa mahasathram
റാന്നി : ഡിസംബർ 15 മുതൽ 28 വരെ റാന്നിയിൽ നടന്നു വരുന്ന അയ്യപ്പ മഹാ സത്രം അയ്യപ്പ ഭക്തരുടെ ശ്രദ്ധ നേടുന്നു. സാധാരണ ശബരിമലയിൽ നടക്കുന്ന പൂജാ ക്രമങ്ങൾ തന്നെയാണ് സത്ര വേദിയിലും നടക്കുന്നത്. ശബരിമല ശ്രീകോവിലിന്റെ മാതൃകയിൽ സത്ര വേദിയിൽ താത്കാലിക ക്ഷേത്രം നിർമിച്ചിട്ടുണ്ട്. അളവിലും ആകൃതിയിലും ശബരിമല ശ്രീകോവിലിന്റെ കൃത്യത ഇവിടെയും സൂക്ഷിച്ചിട്ടുണ്ട്.
ദിവസേന 5 .30 നു ശബരിമല മുൻ മേൽശാന്തി തിരുനാവായ് സുധീർ നമ്പൂതിരി സത്രവേദയിലെ ക്ഷേത്ര നട തുറക്കും. 20 ഓളം ശാന്തിക്കാരാണ് ക്ഷേത്ര പൂജാ കാര്യങ്ങൾ നോക്കുന്നത്. ക്ഷേത്രത്തിനു സമീപത്തായി തിടപ്പളളിയും വഴിപാടു കൗണ്ടറുകളും ഉണ്ട്. നട തുറന്നതിനു ശേഷം മലർനിവേദ്യവും അഷ്ടാഭിഷേകവും നടക്കും. 6 മണിക്ക് മഹാ ഗണപതി ഹോമവും രാവിലെ 10 മണി വരെ അയ്യപ്പ ഭാഗവത പാരായണവും നടക്കും. അയ്യപ്പ ഭാഗവത സത്രാചാര്യ രാമാ ദേവി ഗോവിന്ദ് വാര്യർ ആണ് ഭാഗവത യജ്ഞത്തിന് നേതൃത്വം കൊടുക്കുന്നത്.
എല്ലാ ദിവസവും രാവിലെ 7 ന് പ്രത്യേക പൂജകൾ നടക്കും. ഇന്ന് മൃത്യുഞ്ജയ ഹോമമാണ് നടക്കുന്നത്. 7 മണി മുതൽ നെയ്യഭിഷേകത്തിനുള്ള സൗകര്യവും ഉണ്ട്. ഉച്ച പൂജകൾക്കായി വീണ്ടും നട തുറക്കും. രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടക്കും.ക്ഷേത്രം ശാസ്ത്രീയ അടിസ്ഥാനത്തിൽ കെട്ടിപ്പടുത്തതാണെന്ന് മാതൃകാ ഹിന്ദു ഗ്രാം കോ ഓർഡിനേറ്റർ എം ജി വിനോദ് പറഞ്ഞു. ക്ഷേത്രാരാധന എന്ത് എങ്ങനെ എന്ന വിഷയത്തിൽ ക്ലസ്സെടുക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ശക്തികളുടെ ചൈതന്യം ഒഴുകിയെത്തുന്ന കിണറാണ് ക്ഷേത്രങ്ങൾ. ഭക്തിയോടും, ചിട്ടയോടും കൂടി ക്ഷേത്ര സന്ദർശനം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
റിട്ടയേർഡ് സയന്റിസ്റ് സോമശേഖരൻ നായർ, രാധാകൃഷ്ണൻ പെരുമ്പട്ടി, മനോജ് കോഴഞ്ചേരി, രമ ദേവി ഗോവിന്ദ വാര്യർ സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ, പ്രസിഡണ്ട് പ്രസാദ് കുഴിക്കാലാ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…