Kerala

പോലീസിന്റേതിന് സമാനമായ യൂണിഫോം കെ എസ് ആർ ടി സി ക്ക് വേണ്ട;ഡ്രൈവർക്കും കണ്ടക്ടർക്കും കാക്കി കൊണ്ടുവരുന്നതിനെ എതിർത്ത് പോലീസ് സേന

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർക്കും കണ്ടക്ടർക്കും വീണ്ടും കാക്കി യൂണിഫോം നൽകുന്നതിനെ പൊലീസ് എതിർത്തേക്കും.പൊലീസിന്റേതിന് സമാനമായ കാക്കി മറ്റ് വകുപ്പുകളിലെ ജീവനക്കാർ ധരിക്കുന്നത് നിറുത്തലാക്കണമെന്ന പൊലീസ് മേധാവിയുടെ ശുപാർശ സർക്കാരിന്റെ പരിഗണനയിലിരിക്കേയാണ് കെ.എസ്.ആർ.ടി.സി വീണ്ടും കാക്കിയിലേക്ക് പോകാൻ തീരുമാനിച്ചത്.
പൊലീസ് ആക്ട് പ്രകാരം ഔദ്യോഗിക ആവശ്യങ്ങൾക്ക്‌ പൊലീസ് ഉദ്യോഗസ്ഥരല്ലാതെ മറ്റാരും കാക്കി യൂണിഫോം ധരിക്കരുത്.

ഫയർഫോഴ്‌സും ജയിൽ വകുപ്പും വനംവകുപ്പും ക്രമസമാധാന ചുമതലയുടെ ഭാഗമല്ലാത്തതിനാൽ മറ്റൊരു യൂണിഫോം നൽകണമെന്നും മോട്ടോർ വാഹന, എക്‌സൈസ് ഉദ്യോഗസ്ഥരുടെ യൂണിഫോം പരിഷ്‌കരിക്കണമെന്നും പൊലീസ് മേധാവി ശുപാർശ ചെയ്തിരുന്നു. ഇത് സർക്കാർ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. വനം വകുപ്പ് യൂണിഫോം നിറം പരിഷ്കരിക്കാനുള്ള ആലോചനയിലാണ്. അപ്പോഴാണ് കാക്കി വിട്ട് നീലയിലേക്കു പോയ കെ.എസ്.ആർ.ടിസി വീണ്ടും കാക്കി അണിയാനൊരുങ്ങുന്നത്. വെള്ളിയാഴ്ച അംഗീകൃത തൊഴിലാളി സംഘടനാ പ്രതിനിധികളുമായി മാനേജ്മെന്റ് നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

സിംഗിൾഡ്യൂട്ടി സംവിധാനത്തിൽ ദിവസം മുഴുവൻ ജോലി ചെയ്യുമ്പോൾ നീല യൂണിഫോം പെട്ടെന്ന് അഴുക്കുപിടിക്കുന്നുവെന്ന് സംഘടനാ പ്രതിനിധികൾ പരാതിപ്പെട്ടിരുന്നു. അതേ ജീവനക്കാർക്ക് ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമാണ്.യൂണിഫോമിനുള്ള തുണി കോർപ്പറേഷൻ നൽകാനാണ് തീരുമാനം. മാറ്റം എന്നു മുതലെന്ന് തീരുമാനിച്ചിട്ടില്ല. മെക്കാനിക്കൽ ജീവനക്കാർക്ക് നീല യൂണിഫോം തുടരും. 2016ലാണ് കാക്കി മാറ്റി നീല യൂണിഫോം വന്നത്.

B4 Admin

Recent Posts

ലോക്സഭാ ടിക്കറ്റിനായി 7 കോടി നൽകിയെന്ന് ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഗൗരവ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…

6 hours ago

ആഗോള വിപണിയിൽ ചരിത്രമെഴുതാൻ ഭാരതം: 1 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്ക് കുതിച്ചുകയറി മോദി സർക്കാർ!

ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…

6 hours ago

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

8 hours ago

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

1 day ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

1 day ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

1 day ago