Sreenivasan murder case accuseded not returned to kerala
പാലക്കാട്: ആര്‍എസ്‌എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ വലിയ ഗൂഢാലോചന നടന്നതായി പോലീസ്. എതിരാളികളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ സംഭവമാണിതെന്ന് പോലീസ് കോടതിയിൽ വ്യക്തമാക്കി. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു.
കൊല്ലേണ്ടവരുടെ പട്ടിക തയ്യാറാക്കിയത് ഉള്‍പ്പെടെ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും പ്രതികളുടെ ജാമ്യം നിഷേധിക്കണമെന്നും പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തിനായി നടത്തിയത് വലിയ ഗൂഢാലോചനയാണ്. മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍ എന്നിവര്‍ ഗൂഢാലോചനയിലും, ആയുധങ്ങള്‍ പ്രതികള്‍ക്ക് നല്‍കുന്നതിലും സഹായിയായി പ്രവര്‍ത്തിച്ചു. ആയുധങ്ങള്‍ എത്തിച്ചു നല്‍കിയത് സഹദാണ്.
മുഹമ്മദ് റിസ്വാന്‍ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശേഖരിച്ച് തെളിവ് നശിപ്പിച്ചു എന്നും പോലീസ് കോടതിയില്‍ വാദിച്ചു. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്ക് ഇത് സഹായമാവും എന്നും, തെളിവ് നശിപ്പിക്കുമെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.
ശ്രീനിവാസനെ കൊല്ലാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വിപുലമായ പദ്ധതി ആസൂത്രണം ചെയ്തുവെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. പ്രതികള്‍ക്ക് മസ്ജിദുകളാണ് അഭയം നല്‍കുന്നത് എന്നാണ് സൂചന. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കൊണ്ടുവന്ന ഓട്ടോ, പ്രതികളുടെ മൊബൈല്‍ ഫോണ്‍, വാഹനങ്ങള്‍ എന്നിവ ശംഖുവാരത്തോട് മസ്ജിദ് പരിസരത്ത് നിന്നാണ് പിടികൂടിയത്.
നമ്മുടെ ജീവിതത്തിൽ നാം പോലും അറിയാതെ നമ്മുടെ പുരോഗതിയെ തടയുന്ന ഘടകങ്ങളെയാണ് 'അദൃശ്യ ചങ്ങലകൾ' എന്ന് വിശേഷിപ്പിക്കുന്നത്. യജുർവേദത്തിലെ തത്വങ്ങളും…
ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ…
തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന 23 ന് തിരുവന്തപുരത്തെത്തും. തിരുവനന്തപുരം…
ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…
ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…
മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…