Tuesday, September 29, 2026

ശ്രീനിവാസന്റെ കൊലപാതകം; പോസ്റ്റ്‌മോർട്ടം ഇന്ന്, കൊലപാതകികൾ സഞ്ചരിച്ച ബൈക്കിന്റെ നമ്പർ കിട്ടി, 10 പേർ കസ്റ്റഡിയിൽ

പാലക്കാട്: ഇന്നലെ എസ്ഡിപിഐ ഗുണ്ടകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ പോസ്റ്റുമോർട്ടം ഇന്ന്. ജില്ലാ ആശുപത്രിയിൽ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കുക.11 മണിയോടെ വിലാപ യാത്രയായി കണ്ണകി നഗർ സ്കൂളിലെത്തിക്കും. തുടർന്ന് പൊതുദർശനത്തിന് ശേഷം മൃതദേഹം 2 മണിക്ക് കറുകോടി ശ്മശാനത്തിൽ സംസ്കരിക്കും.

അതേസമയം, ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കൊലയാളികൾ സഞ്ചരിച്ച മൂന്നു ബൈക്കുകളിൽ ഒന്നിന്റെ നമ്പർ കിട്ടി. കൊലയാളി സംഘത്തിലെ മുഴുവൻ പ്രതികളെയും ഉടൻ തന്നെ കസ്റ്റഡിയിലെടുക്കാനാവുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. നിലവിൽ പത്ത് എസ് ഡി പി ഐ പ്രവർത്തകർ കസ്റ്റഡിയിലാണ്.

അഡീഷണൽ ഡി ജി പി വിജയ് സാഖറെ പാലക്കാട് എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഉയർന്ന പോലീസ് ഉദ്യാഗസ്ഥരുടെ യോഗം നടന്നിരുന്നു. നിരോധനാജ്ഞ ആരംഭിച്ചതിനാൽ കടുത്ത പോലീസ് വിന്യാസമാണ് പാലക്കാട് ജില്ലയിൽ.

Related Articles

Latest Articles