കൊച്ചി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന് ആശംസയുമായി മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്.
‘ലോകം കണ്ടതില്‍വെച്ച് ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായി നിങ്ങള്‍ വിലയിരുത്തപ്പെടും’ എന്നായിരുന്നു ശ്രീശാന്തിന്റെ ആശംസാ ട്വീറ്റ്.
‘നിങ്ങളെ അറിയാനും നിങ്ങളോടൊപ്പം കളിക്കാനും കഴിഞ്ഞത് വലിയ ബഹുമതിയായി കരുതുന്നു. എന്റെ ബൗളിങ് തുടങ്ങുന്നതിന് മുമ്പുള്ള നിങ്ങളുടെ സ്‌നേഹത്തോടെയുള്ള ആലിംഗനങ്ങള്‍ ഞാന്‍ എന്നും ഓര്‍ക്കും. നിറയെ സ്‌നേഹവം ആദരവും’, ഹര്‍ഭജനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രീശാന്ത് ട്വീറ്റ് ചെയ്തു.
അതേസമയം ഐപിഎല്ലിനിടെ ശ്രീശാന്തിന്റെ മുഖത്ത് ഹര്‍ഭജന്‍ അടിച്ചത് വലിയ വിവാദമായിരുന്നു. 2008 ഐപിഎല്ലില്‍ ഹര്‍ഭജന്‍ മുംബൈ ഇന്ത്യന്‍സിലും ശ്രീശാന്ത് പഞ്ചാബ് കിങ്‌സിലും കളിക്കുമ്പോഴായിരുന്നു സംഭവം.
എന്നാൽ അന്ന് കവിളില്‍ കൈപൊത്തി കരഞ്ഞുനില്‍ക്കുന്ന ശ്രീശാന്തിന്റെ ചിത്രവും ദൃശ്യങ്ങളും പുറത്തുവന്നതോടെ ഹര്‍ഭജന്‍ കുരുങ്ങി. ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് താരത്തെ വിലക്കുകയും ചെയ്തിരുന്നു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…