Wednesday, October 7, 2026

‘സ്‌നേഹത്തോടെയുള്ള ആ ആലിംഗനങ്ങള്‍ ഞാന്‍ എന്നും ഓര്‍ക്കും’; ഹര്‍ഭജന്‍ സിങ്ങിന് ആശംസയുമായി മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്

കൊച്ചി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന് ആശംസയുമായി മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്.

‘ലോകം കണ്ടതില്‍വെച്ച് ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായി നിങ്ങള്‍ വിലയിരുത്തപ്പെടും’ എന്നായിരുന്നു ശ്രീശാന്തിന്റെ ആശംസാ ട്വീറ്റ്.

‘നിങ്ങളെ അറിയാനും നിങ്ങളോടൊപ്പം കളിക്കാനും കഴിഞ്ഞത് വലിയ ബഹുമതിയായി കരുതുന്നു. എന്റെ ബൗളിങ് തുടങ്ങുന്നതിന് മുമ്പുള്ള നിങ്ങളുടെ സ്‌നേഹത്തോടെയുള്ള ആലിംഗനങ്ങള്‍ ഞാന്‍ എന്നും ഓര്‍ക്കും. നിറയെ സ്‌നേഹവം ആദരവും’, ഹര്‍ഭജനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രീശാന്ത് ട്വീറ്റ് ചെയ്തു.

അതേസമയം ഐപിഎല്ലിനിടെ ശ്രീശാന്തിന്റെ മുഖത്ത് ഹര്‍ഭജന്‍ അടിച്ചത് വലിയ വിവാദമായിരുന്നു. 2008 ഐപിഎല്ലില്‍ ഹര്‍ഭജന്‍ മുംബൈ ഇന്ത്യന്‍സിലും ശ്രീശാന്ത് പഞ്ചാബ് കിങ്‌സിലും കളിക്കുമ്പോഴായിരുന്നു സംഭവം.

എന്നാൽ അന്ന് കവിളില്‍ കൈപൊത്തി കരഞ്ഞുനില്‍ക്കുന്ന ശ്രീശാന്തിന്റെ ചിത്രവും ദൃശ്യങ്ങളും പുറത്തുവന്നതോടെ ഹര്‍ഭജന്‍ കുരുങ്ങി. ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് താരത്തെ വിലക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles