International

ഓസ്‌ട്രേലിയൻ മണ്ണ് നാളെ അമ്പാടിയാകും !ബാലഗോകുലത്തിന്റെയും വൃന്ദാവൻ കിഡ്സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ (സെപ്റ്റംബർ 9 ) മെൽബണിലെ ശിവ വിഷ്ണു ക്ഷേത്രത്തിൽ നടക്കും ; ശോഭായാത്രയിൽ അണി നിരക്കുന്നത് 150 ലധികം കുരുന്നുകൾ; തത്സമയ കാഴച്ചയൊരുക്കി തത്വമയിയും

ബാലഗോകുലത്തിന്റെയും വൃന്ദാവൻ കിഡ്സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ശ്രീകൃഷ്ണ ജയന്തി ശോഭായാത്രക്കുള്ള ഒരുക്കങ്ങൾ ഓസ്‌ട്രേലിയയിലെ മെൽബണിൽ തകൃതിയായി പുരോഗമിക്കുന്നു. നാളെ (സെപ്റ്റംബർ 9 ) മെൽബണിലെ ശിവ വിഷ്ണു ക്ഷേത്രത്തിൽ നടത്തുന്ന ശോഭായാത്രയ്ക്കുള്ള ഒരുക്കങ്ങങ്ങളെല്ലാം അവസാന ഘട്ടത്തിലാണ്.

വർഷാവർഷം നടത്തിവരാറുള്ള ശോഭായാത്ര മെൽബണിലെ ഹിന്ദു സമാജത്തിന്റെ പ്രധാന പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ്. 150 ലധികം കുരുന്നുകളാണ് ഇത്തവണ മെൽബണെ അമ്പാടിയാക്കാൻ തയ്യാറെടുക്കുന്നത്. താലപ്പൊലിയേന്തിയ അമ്മമാരും, മുത്തുക്കുടയും വാദ്യമേളങ്ങളും നാമസങ്കീർത്തനങ്ങളും ശോഭായാത്രക്ക് മിഴിവേകും. ഉറിയടിയും കൃഷ്ണ ഗോപികമാരുടെ നൃത്യ നൃത്തങ്ങളും നാളെ അരങ്ങേറുമ്പോൾ കാണികളും മനസ് കൊണ്ട് സാക്ഷാൽ അമ്പാടിയിലെത്തും .

സനാതന ധർമം സമാനതകളില്ലാത്ത വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര പരിപൂർണ വിജയമാക്കാൻ മെൽബണിലെ ഹൈന്ദവ സമാജത്തിന്റെ ഒറ്റക്കെട്ടായുള്ള പരിശ്രമങ്ങൾ അഭിനന്ദാർഹമാണ് എന്നതിൽ സംശയമില്ല .

മെൽബണിലെ ശിവ വിഷ്ണു ക്ഷേത്രത്തിൽ നടത്തുന്ന ശോഭായാത്രയുടെ തത്സമയ ദൃശ്യങ്ങൾ രാവിലെ 11 മണി മുതൽ താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ തത്വമയിയുടെ പ്രേക്ഷകർക്ക് വീക്ഷിക്കാനാകുന്നതാണ്.

http://bit.ly/40h4Ifn


Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

കമ്മ്യുണിസ്റ്റ് പച്ചയെന്ന അപകടകാരി ! ഈ വിദേശി എങ്ങനെയാണ് കേരളത്തിന്റെ പരിസ്ഥിതിയെ മുടിപ്പിച്ചത് ?

കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…

3 hours ago

കണ്ണൂർ പാനൂരിൽ സിപിഎമ്മിന്റെ വടി വാൾ ആക്രമണം ! യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടകവസ്തു വെറിഞ്ഞു !അക്രമികളെത്തിയത് സിപിഎം പതാക മുഖത്ത് കെട്ടി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…

4 hours ago

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി! 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്, 2 പേരുടെ നില അതീവ ഗുരുതരം

പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…

4 hours ago

കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ് !!!നഗരസഭയിലെ വമ്പൻ വിജയത്തിന് തിരുവനന്തപുരത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…

4 hours ago

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ്‌ നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…

6 hours ago

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

9 hours ago