കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരകള്‍ തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പൊലീസ് മേധാവിയെ അറസ്റ്റ് ചെയ്തു. മുന്‍ പ്രതിരോധ വിഭാഗം തലവനും ഇപ്പോള്‍ പൊലീസ് സേനയുടെ തലവനുമായ ഐ.ജി പുജിത്ത് ജയസുന്ദരയെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം മുന്‍ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാണ്ടോയെയും അറസ്റ്റ് ചെയ്തു.
പുജിത്തും ഹേമാസിരിയും സുരക്ഷാ മുന്നറിയിപ്പ് അവഗണിച്ചതാണ് 258 പേരുടെ ജീവനെടുത്ത സ്‌ഫോടനത്തിന് കാരണമെന്ന് ശ്രീലങ്കയുടെ അറ്റോര്‍ണി ജനറല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും അറസ്റ്റ്. ഇരുവരും ചികിത്സാര്‍ത്ഥം ആശുപത്രിയിലായിരുന്നു. അവിടെ നിന്നുമാണ് ശ്രീലങ്കന്‍ പൊലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തതെന്ന് പൊലീസ് വക്താവ് റുവാന്‍ ഗുണശേഖര വ്യക്തമാക്കി.
ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന സുരക്ഷാ മുന്നറിയിപ്പ് അവഗണിച്ച ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്താനാകുമെന്ന് ശ്രീലങ്കന്‍ അറ്റോര്‍ണി ജനറല്‍ ഡുപ്പുല ഡി ലിവേര വ്യക്തമാക്കി. നിലവില്‍ അറസ്റ്റിലായവര്‍ക്ക് പുറമെ ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കൂടി ക്രിമിനല്‍ നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…