Monday, May 20, 2024
spot_img

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരകള്‍ തടയുന്നതില്‍ പരാജയപ്പെട്ടു; പൊലീസ് മേധാവിയെ അറസ്റ്റ് ചെയ്തു

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരകള്‍ തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച്‌ പൊലീസ് മേധാവിയെ അറസ്റ്റ് ചെയ്തു. മുന്‍ പ്രതിരോധ വിഭാഗം തലവനും ഇപ്പോള്‍ പൊലീസ് സേനയുടെ തലവനുമായ ഐ.ജി പുജിത്ത് ജയസുന്ദരയെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം മുന്‍ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാണ്ടോയെയും അറസ്റ്റ് ചെയ്തു.

പുജിത്തും ഹേമാസിരിയും സുരക്ഷാ മുന്നറിയിപ്പ് അവഗണിച്ചതാണ് 258 പേരുടെ ജീവനെടുത്ത സ്‌ഫോടനത്തിന് കാരണമെന്ന് ശ്രീലങ്കയുടെ അറ്റോര്‍ണി ജനറല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും അറസ്റ്റ്. ഇരുവരും ചികിത്സാര്‍ത്ഥം ആശുപത്രിയിലായിരുന്നു. അവിടെ നിന്നുമാണ് ശ്രീലങ്കന്‍ പൊലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തതെന്ന് പൊലീസ് വക്താവ് റുവാന്‍ ഗുണശേഖര വ്യക്തമാക്കി.

ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന സുരക്ഷാ മുന്നറിയിപ്പ് അവഗണിച്ച ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്താനാകുമെന്ന് ശ്രീലങ്കന്‍ അറ്റോര്‍ണി ജനറല്‍ ഡുപ്പുല ഡി ലിവേര വ്യക്തമാക്കി. നിലവില്‍ അറസ്റ്റിലായവര്‍ക്ക് പുറമെ ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കൂടി ക്രിമിനല്‍ നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

Related Articles

Latest Articles