India

സാമ്പത്തിക തകർച്ചയിൽ സഹായം നൽകിയത് ഇന്ത്യ മാത്രം ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധന

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ദിനേശ് ഗുണവർധന പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യൻ ജനതയോടും നന്ദി അറിയിച്ചു. ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടന്ന് മുൻപന്തിയിലേക്ക് വരാൻ തയ്യാറെടുക്കുകയാണ്. നിലവിലെ സാമ്പത്തിക സാഹചര്യം ബുദ്ധിമുട്ടു നല്കുന്നുണ്ടെങ്കിലും ശ്രീലങ്കൻ ജനതയെ ചേർത്ത് പിടിച്ച നരേന്ദ്ര മോദിയോട് നന്ദി രേഖപ്പെടുത്തി.

ശ്രീലങ്കയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മുൻനിർത്തി എല്ലാ സഹായവും ഇന്ത്യയുടെ ഭാഗത്തുനി നിന്നും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുണവർധനക്ക് കത്തെഴുതിയിരുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ സഹോദര ബന്ധമാണെന്നും ജനങ്ങൾക്കാവശ്യമായ എല്ലാ സഹായങ്ങളും നല്കാൻ ഇന്ത്യ തയ്യാറാണെന്നും കത്തിൽ പ്രതിപാദിച്ചിരുന്നു. ഈ കത്തിന് മറുപടിയായാണ് ഗുണവർധന നന്ദി അറിയിച്ചത്.

നിരവധി മേഖലകളിൽ പരസ്പര സഹകരണത്തോടെയാണ് ഇരു രാജ്യങ്ങളും പ്രവർത്തിച്ചു പോരുന്നതെന്നും അദ്ദേഹം പറഞ്ഞു. വരും നാളുകൾ വൻ കുതിച്ചു ചട്ടത്തിന്റെ ദിനങ്ങളായിരിക്കും. ശ്രീലങ്ക സാമ്പത്തിക മേഖലയിൽ ഉയിർത്തെഴുന്നേൽപ്പിന് തയ്യാറെടുക്കുകയാണ്. ഈ അവസരത്തിൽ എല്ലാ സഹായങ്ങളും നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞങ്ങൾ എന്നും കടപ്പെടുന്നവരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

admin

Recent Posts

ഭീകരാക്രമണ പദ്ധതിയുമായി എത്തിയ ശ്രീലങ്കൻ പൗരന്മാർ പിടിയിലായതെങ്ങനെ

കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു

21 mins ago

അറ്റ്‌ലാൻ്റിക് സമുദ്രത്തിനടിയിൽ 93 ദിവസം താമസം ! മടങ്ങിയെത്തിയത് 10 വയസ് ചെറുപ്പമായി ; പുതിയ റെക്കോർഡും ഇനി ജോസഫ് ഡിറ്റൂരിക്ക് സ്വന്തം

ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…

39 mins ago

ഇത് ചരിത്രം ! ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ബാങ്കിം​ഗ് മേഖല ; അറ്റാദായം ആദ്യമായി 3 ലക്ഷം കോടി കവിഞ്ഞു ; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിം​ഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…

1 hour ago

ഡ്രൈവിങ് പഠിക്കും മുൻപ് വിമാനം പറത്താൻ പഠിച്ച സാഹസികൻ ! ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരി ; ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തി ഗോപിചന്ദ് തോട്ടക്കുറ

ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ…

1 hour ago

ആപ്പിന് ആപ്പ് വച്ച് സ്വാതി മാലിവാൾ !

ഇടി വെ-ട്ടി-യ-വ-നെ പാമ്പ് ക-ടി-ച്ചു എന്ന് പറഞ്ഞാൽ ഇതാണ് ; ദില്ലി മദ്യനയ കേസിനേക്കാൾ വലിയ ആഘാതം തന്നെയായിരിക്കും സ്വാതി…

1 hour ago

എഎപിക്ക് ലഭിച്ചത് 7.08 കോടി രൂപയുടെ വിദേശ ഫണ്ട്! പാർട്ടി ചട്ടലംഘനം നടത്തിയെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി ഇ.ഡി

ദില്ലി ; മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ആം ആദ്മി പാർട്ടിക്കെതിരെ പുതിയ ആരോപണവുമായി ഇ.ഡി. 2014-2022…

2 hours ago