കാറാക്കസ്: വെനിസ്വേലയിൽ സർക്കാരും പ്രതിപക്ഷ പാർട്ടികളും തമ്മിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ മധ്യസ്ഥത വഹിക്കും.
വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയുമായി ശ്രീ ശ്രീ രവിശങ്കർ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. കറാക്കസിലെ മിറാഫ്‌ളോറസ് കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷം നിക്കോളാസ് മഡൂറോയാണ് ഇക്കാര്യം അറിയിച്ചത്. ഒരു ഹിന്ദു നേതാവിന്‍റെ മധ്യസ്ഥതയിൽ നടക്കുന്ന സമാധാന ശ്രമങ്ങളെ പ്രതിപക്ഷ പാർട്ടികൾ പിന്തുണക്കുന്നതായും മഡൂറോ വ്യക്തമാക്കി.
തന്‍റെ അഹിംസയിലൂന്നിയ ധ്യാന രീതികളിലൂടെ വെനസ്വേലയിൽ സമാധാനം നടപ്പാക്കുന്ന കാര്യം ശ്രീ ശ്രീ അനുഭാവപൂർവ്വം പരിഗണിച്ചതായും വെനസ്വേലൻ പ്രസിഡന്‍റ് അറിയിച്ചു.
“വളരെ മനോഹരമായ ഒരു കൂടിക്കാഴ്ച , ആഴത്തിലുള്ള ആത്മീയത. വളരെ ആത്മാർത്ഥതയുള്ള, സമാധാനത്തിന്‍റെയും സത്യങ്ങളുടെയും ഗുരു. അങ്ങയോട് നന്ദിയുണ്ട് , നമ്മൾ ഒന്നര മണിക്കൂറോളം സമാധാനത്തെക്കുറിച്ചും സംഭാഷണത്തിത്തിന്‍റെ ശക്തിയെക്കുറിച്ചും സംസാരിച്ചു, വെനിസ്വേല സന്ദർശിച്ചതിന് അങ്ങേക്ക് നന്ദി. ”മഡൂറോ പറഞ്ഞു.
ആര്‍ട്ട് ഓഫ് ലിവിംഗ് കോഴ്‌സുകള്‍ വഴി ലക്ഷകണക്കിനാളുകൾക്ക് സന്തോഷവും സമാധാനവും നൽകുന്ന ആത്മീയാചാര്യനാണ് ശ്രീ ശ്രീ രവിശങ്കർ. ഭാരതത്തിന്‍റെ ആധ്യാത്മിക പാരമ്പര്യത്തെ ലോകമെങ്ങും പ്രചരിപ്പിക്കുന്നതിൽ ശ്രീ ശ്രീ നിർണായക പങ്കുവഹിക്കുന്നുണ്ട്. ജാതി-മത-വർഗ്ഗ-രാഷ്ട്ര ഭേദമന്യേ അദ്ദേഹം നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടുമുള്ള കോടിക്കണക്കിനാളുകളെ സ്പര്‍ശിച്ചിട്ടുണ്ട്.
ശ്രീ ശ്രീ സ്ഥാപിച്ച ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനം സമൂഹത്തിന്‍റെ ഏത് തട്ടില്‍ പെട്ടവര്‍ക്കും മനസിന്‍റെ സംഘര്‍ഷങ്ങള്‍ ലഘൂകരിച്ച് ആരോഗ്യത്തോടെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്ന പദ്ധതിയാണ് . ലോകാരോഗ്യസംഘടനപോലും അംഗീകരിച്ച ആര്‍ട്ട് ഓഫ് ലിവിംഗ് ഇന്ന് ലോകമെമ്പാടും പ്രചാരത്തിലുണ്ട് .
1995ല്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ സുവര്‍ണ്ണജൂബിലി ആഘോഷത്തിൽ ശ്രീ ശ്രീ പ്രത്യേക ക്ഷണിതാവായിരുന്നു. 2000ല്‍ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമാധാന ഉച്ചകോടിയെയും ശ്രീ ശ്രീ അഭിസംബോധന ചെയ്തു. 2016 ൽ പത്മവിഭൂഷൻ പുരസ്കാരം നൽകി ഭാരതം ശ്രീ ശ്രീയെ ആദരിച്ചിട്ടുണ്ട്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…