ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്
ജമ്മു കാശ്മീരിലെ തിരുപ്പതി ബാലാജി ക്ഷേത്രം എന്നറിയപ്പെടുന്ന ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭക്തർക്കായി തുറന്നു കൊടുത്തു. വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു അദ്ദേഹം ക്ഷേത്രത്തിന്റെ ഉദ്‌ഘാടന കർമ്മം നിർവഹിച്ചത് .ജൂലൈ ഒന്നിന് അമർനാഥ് യാത്ര ആരംഭിക്കാനിരിക്കെയാണ് ഭക്തരെ ആവേശകൊടുമുടിയിൽ എത്തിച്ചുകൊണ്ട് ക്ഷേത്രം തുറന്നുകൊടുത്തത്.ജമ്മു കാശ്മീരിലെ മജീൻ പ്രദേശത്തെ ശിവാലിക് വനങ്ങളിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പ്രതിഷ്ഠ കർമ്മങ്ങൾ പൂർത്തീകരിച്ചതോടെ ജമ്മുവിലെ ഏറ്റവും വലിയ ക്ഷേത്രമായി തിരുപ്പതി ബാലാജി ക്ഷേത്രം മാറി.
30 കോടി രൂപ ചെലവിൽ 62 ഏക്കർ സ്ഥലത്താണ് ബാലാജി ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. രാജ്യത്തുടനീളം ഒന്നിലധികം ബാലാജി ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ടിടിഡി പദ്ധതിയുടെ ഭാഗമായാണ് ജമ്മു കാശ്മീരിലും ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജമ്മുവിനും കത്രയ്ക്കും ഇടയിലുള്ള പാതയിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാൽ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഊർജ്ജം സൃഷ്ടിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
ആന്ധ്രാപ്രദേശിന് പുറത്ത് നിർമ്മിക്കുന്ന ആറാമത്തെ ബാലാജി ക്ഷേത്രമാണ് ജമ്മു കാശ്മീരിൽ സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദ്, ചെന്നൈ, കന്യാകുമാരി, ദില്ലി , ഭുവനേശ്വർ എന്നിവിടങ്ങളിലാണ് ബാലാജി ക്ഷേത്രങ്ങൾ ഉള്ളത്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…