sridevi-malayalam-actor-director-throwback-pic
പത്രപ്രവർത്തകനായ ഈ മെലിഞ്ഞ ചെറുപ്പക്കാരനെ ഒറ്റ നോട്ടത്തിൽ തിരിച്ചറിയുക പ്രയാസമാണ്. തന്റെ പത്രപ്രവർത്തക ജീവിതത്തിനിടെ നടി ശ്രീദേവിയെ(SREEDEVI) അഭിമുഖം ചെയ്യുന്ന ഇന്നത്തെ പ്രമുഖ താരത്തിന്റെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. എന്നാൽ ഈ മെലിഞ്ഞ ചെറുപ്പക്കാരൻ ഇന്ന് മലയാള സിനിമയിലെ ഓൾറൗണ്ടർ എന്നറിയപ്പെടുന്ന ബാലചന്ദ്രമേനോൻ ആണ്. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംഗീത സംവിധായകൻ, ഗായകൻ, ഡിസ്ട്രിബ്യൂട്ടർ, എഡിറ്റർ, നിർമ്മാതാവ് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തിയാണ് ബാലചന്ദ്രമേനോൻ. സിനിമയിലെത്തും മുൻപ് കുറച്ചുനാൾ പത്രപ്രവർത്തകനായി ബാലചന്ദ്രമേനോൻ പ്രവർത്തിച്ചിരുന്നു. നാന ഫിലിം വീക്ക്‌ലിയുടെ കറസ്‌പോണ്ടന്റായി ബാലചന്ദ്രമേനോൻ പ്രവർത്തിച്ചിരുന്ന നാളുകളിൽ എടുത്ത ചിത്രമാണിത്.
അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം ഉത്രാടരാത്രി’ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു കൊണ്ടായിരുന്നു. തുടർന്ന് 40 സിനിമകൾ സംവിധാനം ചെയ്ത ബാലചന്ദ്രമേനോൻ നൂറോളം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ശോഭന, കൂടാതെ പാർവതി, കാർത്തിക, ആനി തുടങ്ങി നിരവധി നായികമാരെ മലയാളസിനിമയിൽ അവതരിപ്പിച്ച സംവിധായകൻ കൂടിയാണ് അദ്ദേഹം. മണിയൻപിള്ള എന്ന ചിത്രത്തിലൂടെ മണിയൻ പിള്ള രാജുവിനെയും അവതരിപ്പിച്ച ബാലചന്ദ്രമേനോൻ തന്നെയാണ് കാർത്തിക, ആനി, നന്ദിനി തുടങ്ങിയ നടിമാരെയും മലയാളത്തിന് പരിചയപ്പെടുത്തിയത്. ഏറ്റവും കൂടുതൽ സിനിമകൾ എഴുതുകയും സംവിധാനം ചെയ്യുകയും അതിൽ അഭിനയിക്കുകയും ചെയ്തതിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും ബാലചന്ദ്രമേനോൻ ഇടം നേടി.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…