Thursday, May 2, 2024
spot_img

അന്ന് ശ്രീദേവിയെ അഭിമുഖം ചെയ്‌ത ആ പത്രപ്രവർത്തകൻ: ഇന്ന് മലയാള സിനിമയിലെ സർവ്വകലാ വല്ലഭൻ

പത്രപ്രവർത്തകനായ ഈ മെലിഞ്ഞ ചെറുപ്പക്കാരനെ ഒറ്റ നോട്ടത്തിൽ തിരിച്ചറിയുക പ്രയാസമാണ്. തന്റെ പത്രപ്രവർത്തക ജീവിതത്തിനിടെ നടി ശ്രീദേവിയെ(SREEDEVI) അഭിമുഖം ചെയ്യുന്ന ഇന്നത്തെ പ്രമുഖ താരത്തിന്റെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. എന്നാൽ ഈ മെലിഞ്ഞ ചെറുപ്പക്കാരൻ ഇന്ന് മലയാള സിനിമയിലെ ഓൾറൗണ്ടർ എന്നറിയപ്പെടുന്ന ബാലചന്ദ്രമേനോൻ ആണ്. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംഗീത സംവിധായകൻ, ഗായകൻ, ഡിസ്ട്രിബ്യൂട്ടർ, എഡിറ്റർ, നിർമ്മാതാവ് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തിയാണ് ബാലചന്ദ്രമേനോൻ. സിനിമയിലെത്തും മുൻപ് കുറച്ചുനാൾ പത്രപ്രവർത്തകനായി ബാലചന്ദ്രമേനോൻ പ്രവർത്തിച്ചിരുന്നു. നാന ഫിലിം വീക്ക്‌ലിയുടെ കറസ്‌പോണ്ടന്റായി ബാലചന്ദ്രമേനോൻ പ്രവർത്തിച്ചിരുന്ന നാളുകളിൽ എടുത്ത ചിത്രമാണിത്.

അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം ഉത്രാടരാത്രി’ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു കൊണ്ടായിരുന്നു. തുടർന്ന് 40 സിനിമകൾ സംവിധാനം ചെയ്ത ബാലചന്ദ്രമേനോൻ നൂറോളം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ശോഭന, കൂടാതെ പാർവതി, കാർത്തിക, ആനി തുടങ്ങി നിരവധി നായികമാരെ മലയാളസിനിമയിൽ അവതരിപ്പിച്ച സംവിധായകൻ കൂടിയാണ് അദ്ദേഹം. മണിയൻപിള്ള എന്ന ചിത്രത്തിലൂടെ മണിയൻ പിള്ള രാജുവിനെയും അവതരിപ്പിച്ച ബാലചന്ദ്രമേനോൻ തന്നെയാണ് കാർത്തിക, ആനി, നന്ദിനി തുടങ്ങിയ നടിമാരെയും മലയാളത്തിന് പരിചയപ്പെടുത്തിയത്. ഏറ്റവും കൂടുതൽ സിനിമകൾ എഴുതുകയും സംവിധാനം ചെയ്യുകയും അതിൽ അഭിനയിക്കുകയും ചെയ്തതിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും ബാലചന്ദ്രമേനോൻ ഇടം നേടി.

Related Articles

Latest Articles