srilanka-india
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന ശ്രീലങ്കൻ ജനതയ്ക്ക് കരുതലുമായി ഭാരതം. അരിയും മരുന്നുമടക്കമുള്ള ആവശ്യവസ്തുക്കളുമായി ഇന്ത്യയുടെ കപ്പൽ കൊളംബോയിലെത്തി. 9,000 ടൺ അരി, 50 ടൺ പാൽപൊടി, 25 ടൺമരുന്നുകൾ എന്നിവയാണ് ഇന്ത്യൻ ഹൈക്കമ്മിഷണർ ഗോപാൽ ബഗ്ലെ ലങ്കൻ വിദേശകാര്യമന്ത്രി ജിഎൽ പൈരിസിനുകൈമാറിയിരുന്നത്.
ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുള്ള 1.6 കോടി യുഎസ് ഡോളർ അടിയന്തര സഹായത്തിലെ ആദ്യഗഡുവാണിത്. ചെന്നൈയിൽനിന്നു പുറപ്പെട്ട കപ്പൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനായിരുന്നു ഫ്‌ളാഗ് ഓഫ് ചെയ്തത്.
ഇന്ത്യയിൽ നിന്ന് പാൽപ്പൊടി, അരി, മരുന്നുകൾ എന്നിവയുൾപ്പെടെ 2 ബില്യൺ മൂല്യമുള്ള മാനുഷിക സഹായമാണ് ശ്രീലങ്കയ്‌ക്ക് ലഭ്യമായിരിക്കുന്നത്. ഇന്ത്യ നൽകിയ പിന്തുണയ്‌ക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയ്‌ക്കും ഇന്ത്യൻ ജനതയ്‌ക്കും ഞങ്ങളുടെ ആത്മാർത്ഥമായ നന്ദിയുണ്ട്. നൽകിയ സഹായത്തെ ഞാൻ അഭിനന്ദിക്കുന്നുവെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ട്വീറ്റ് ചെയ്തു.
അതേസമയം പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ അധികാരങ്ങൾ വെട്ടിക്കുറയ്‌ക്കുന്ന 21ാം ഭരണഘടനാ ഭേദഗതി ഇന്നു മന്ത്രിസഭയുടെ പരിഗണനയിലും വരും.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…