Jammu-and-kashmir-terrorist-arrest-kashmir-police
ശ്രീനഗര്‍: ശ്രീനഗറിലെ പാന്ത ചൗക്കില്‍ വീണ്ടും ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. മരിച്ചവരിലൊരാള്‍ ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകനാണ്. സെവാന്‍ ആക്രമണത്തില്‍ ഉൾപ്പെട്ടിട്ടുള്ളയാളാണ്.
”മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകന്‍ സുഹൈല്‍ അഹ്മദ് റാത്തറാണ് മരിച്ചത്. ഇയാള്‍ സെവാന്‍ സായുധാക്രമണത്തില്‍ പങ്കെടുത്തയാളാണ് എന്ന് കശ്മീര്‍ പോലിസ് ഐജി വിജയ് കുമാര്‍ പറഞ്ഞു. പരസ്പരമുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പോലിസുകാര്‍ക്കും ഒരു സിആര്‍പിഎഫ് ജവാനും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഈ വര്‍ഷം നുഴഞ്ഞുകയറ്റത്തില്‍ കുറവുണ്ടായിട്ടുണ്ടെന്ന് 15 കോര്‍പ്‌സ് കമാന്‍ഡിങ് ജനറല്‍ ഓഫിസര്‍ ലഫ്റ്റനന്‍ര് ജനറല്‍ ജി പി പാണ്ഡെ പറഞ്ഞു. സായുധര്‍ 15-16 വയസ്സുകാരെയാണ് പുതുതായി റിക്രേൂട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…